Tuesday, 3 January 2012

Rural ATM

നഗരപ്രദേശങ്ങളില്‍ ഇന്ന് എ‌ടി‌എം അത്ഭുതവസ്തു അല്ലെങ്കിലും വിദൂരദേശങ്ങളിലും ഗ്രാമങ്ങളിലും ഇന്നും ഇതൊരു കൌതുകക്കാഴ്‌ച തന്നെയാണന്നതില്‍ തര്‍ക്കമില്ല. കേരളത്തില്‍ നഗര ഗ്രാമ വേര്‍തിരിവ് അത്ര പ്രകടമല്ലെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എ‌ടി‌എം പോയിട്ട് ബാങ്ക് ശാഖകള്‍ പോലും വിരളമാണന്നത് മറക്കരുത്. ബീഹാറിലെ 22 ശതമാനം (ഏകദേശം അഞ്ച് വിടുകളില്‍ ഒന്ന്) വീടുകള്‍ മാത്രമാണ് വൈദ്യൂതികരിച്ചിട്ടുള്ളത് എന്ന് കൂടി ചേര്‍ത്ത് വായിക്കുക.വാണിജ്യ ബാങ്കുകള്‍ അടക്കം ധനകാര്യ സ്ഥാപനങ്ങള്‍ വിദൂരപ്രദേശങ്ങളില്‍ എ‌ടി‌എം സേവനം എര്‍പ്പെടുത്താത്തതിന്റെ മുഖ്യകാരണം അതിന്റെ വര്‍ധിച്ച പ്രാരംഭ മുതല്‍മുടക്കും പിന്നീടുള്ള പരിപാലനച്ചിലവുമാണ്, ഇതു കൂടാതെ ചെറുതല്ലാത്ത തുക അറ്റകുറ്റപ്പണിക്കും കരുതണം. ഇപ്പോള്‍ ലഭ്യമാകുന്ന എ‌ടി‌എം ന് പ്രതിമാസം 20,000 രൂപയോളം വൈദ്യുതചാര്‍ജ് തന്നെയാകും, വില എകദേശം 10 ലക്ഷവും. മൊത്തത്തില്‍ കണക്കുക്കൂട്ടിയാല്‍ ലാഭ-നഷ്‌ടമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ 200 ഇടപാടെങ്കിലും ദിനം‌പ്രതി നടക്കണം. കേവലം 2000-3000 മാത്രം ജനസംഖ്യയുള്ള വിദൂര ഗ്രാമങ്ങളില്‍ എല്ലാവരും ബാങ്ക് അക്കൌണ്ട് എടുത്താല്‍ പോലും ഈ ലക്ഷ്യത്തിനടുത്തെത്താനാകില്ല.

ഇങ്ങനെയുള്ള സന്നിഗ്ദ ഘട്ടത്തിലാണ് അനുയോജ്യ സാങ്കേതികവിദ്യയുടെ(Appropriate Technology) പ്രസക്തിയും സാന്നിദ്ധ്യവും ഉറപ്പാക്കേണ്ടത്. എ‌ടി‌എം,മൊബൈല്‍ ഫോണ്‍ ടവര്‍, അടിസ്ഥാന ടെലഫോണ്‍ എക്‍സേഞ്ചുകള്‍ തുടങ്ങിയവയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണവും രീതിയും അതേപടി ഉപയോഗിക്കുകയാണ് പതിവ്, എളുപ്പവും അതാണല്ലോ!! .ഇതിനെ ടെക്നോളജി പകര്‍ത്തല്‍(Adopting Technology) എന്ന് പറയാം. ഒരു പക്ഷെ പ്രാദേശികമായ രീതി മുന്നില്‍ക്കണ്ട് ഒരു പൊളിച്ചെഴുത്ത് നടത്താന്‍ (Technological Adaptation) ആരും ശ്രമിക്കാറില്ല. ഈ സാഹചര്യത്തില്‍ ഗ്രാമീണ ഇന്ത്യയെ മുന്നില്‍ക്കണ്ട് വികസിപ്പിച്ചെടുത്ത ഗ്രാംടെല്ലര്‍ പഠനാര്‍ഹമായ ഇടപെടലാണ്. ചെന്നൈ ആസ്ഥാനമായ വോര്‍ട്ടക്‍സ് എന്ന സ്ഥാപനം മദ്രാസ് ഐ.ഐ.ടി യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഗ്രാംടെല്ലര്‍ രൂപസംവിധാന. for more read click here 


No comments:

Post a Comment

Latest News