Saturday 24 December 2011

സൗദി രാജകുമാരന്‍ ട്വിറ്റര്‍ ഓഹരി വാങ്ങി !!

റിയാദ്: സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ ഓഹരികള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്. 30 കോടി അമേരിക്കന്‍ ഡോളറി(1560 കോടി ഇന്ത്യന്‍ രൂപ)നുള്ള ഓഹരികളാണ് വാങ്ങിയിട്ടുള്ളത്.

സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മരുമകനാണ് അല്‍വലീദ്. 2000 കോടി അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുള്ള സൗദി രാജകുമാരന് റൂപെര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷനില്‍ ഏഴ് ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

അല്‍വലീദും അദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങ് കോയും ചേര്‍ന്നാണ് ട്വിറ്റര്‍ ഓഹരികള്‍ വാങ്ങിയിട്ടുള്ളത്. 41600 കോടിയോളം മതിപ്പ് വിലയുള്ള ട്വിറ്ററിന്റെ 3.75 ശതമാനം ഷെയറുകളാണ് സൗദി കുടുംബത്തിന്റെ നിയന്ത്രണത്തിലായത്. ലോകത്ത് ഏറ്റവും പ്രചാരമുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൊന്നാണിത്.

ആഗോളതലത്തില്‍ സാധ്യതയുള്ള താല്‍പ്പര്യമുള്ള മേഖലകളിലെല്ലാം പണം നിക്ഷേപിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് ഈ നിക്ഷേപമെന്ന് അല്‍വലീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

No comments:

Post a Comment

Latest News