നിലവിലുള്ള ഇന്റര്‍നെറ്റ്/മൊബീല്‍ ബാങ്കിംഗിനെ പറ്റി അല്ല പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്, പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന ഐഎംപിഎസ് (IMPSഇന്റര്‍ബാങ്ക് മൊബൈല്‍ പേയ്‌മെന്റ് സര്‍വീസ്) എന്ന പുതുനിര സേവനത്തെ പറ്റിയാണ്. ഇപ്പോള്‍ ഉള്ള മൊബൈല്‍ ബാങ്കിംഗില്‍ വളരെ പരിമിതമായ സൌകര്യങ്ങളെ അനുവദിക്കുന്നുള്ളൂ, എന്നാല്‍ IMPS സംവിധാനം വളരെ പ്രാധാന്യമുള്ള ഒട്ടേറെ സേവനങ്ങളെ ഒരു കുടക്കീഴില്‍ ആക്കികൊണ്ടാണ് വരുന്നത്. ഭാരതീയ റിസര്‍വ് ബാങ്ക് ഇത് അംഗീകരിക്കുക മാത്രമല്ല എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്താന്‍ രാജ്യത്തെ ബാങ്കുകളെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്നേ വരെ രാജ്യത്ത് പൊതുമേഖലാ/സഹകരണ/ സ്വകാര്യ ബാങ്കുകള്‍ എല്ലാം കൂടി 35 കോടി വ്യക്തിഗത എസ് ബി അക്കൌണ്ട് മാത്രമേ തുറന്നിട്ടുള്ളൂ. പതിനായിരക്കണക്കിന് വിദൂരഗ്രാമങ്ങളില്‍ ഇന്നേ വരെ ഒരു ബാങ്ക് ശാഖപോലും എത്തിയിട്ടുമില്ല. അതേ സമയം ഇക്കഴിഞ്ഞ 15 വര്‍ഷത്തിനിടെ 70 കോടി ജനങ്ങളിലേക്ക് ഗ്രാമ നഗര ഭേദമില്ലാതെ മൊബൈല്‍ ഫോണ്‍ എത്തിക്കഴിഞ്ഞു. പുതിയ നീക്കത്തിലൂലൂടെ ഇതുവരെ ബാങ്കിംഗ് സേവനം എത്താത്ത അല്ലെങ്കില്‍ ബാങ്കിലേക്ക് പോകാന്‍ മടിച്ചു നില്‍ക്കുന്ന സമൂഹത്തെ കൂടി ബാങ്കിംഗ് ശ്രംഖലയില്‍ കൊണ്ട് വരാന്‍ ലക്ഷ്യമിടുന്നു.
ഐ എം പി എസ് സംവിധാനത്തിന്റെ ആരംഭദശയില്‍ തന്നെ ജനപ്രീയമായ ഒട്ടേറെ സൌകര്യങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. എത് സമയത്തും എത് സ്ഥലത്ത് വച്ചും ഒരാളുടെ അക്കൌണ്ടില്‍ നിന്ന് മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം കൈമാറാം. പണം കൈമാറ്റം നടന്ന സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാളുടേയും മൊബീലില്‍ സന്ദേശമായി എത്തും.
പ്രത്യേകതകള്‍
എത് ബാങ്കില്‍ നിന്നും എത് ബാങ്കിലേക്കും
24 മണിക്കൂറും ആഴ്ചയില്‍ എഴ് ദിവസവും ലഭ്യത
നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നമ്പറോ മറ്റ് വിശദാംശങ്ങളോ സ്വീകരിക്കുന്ന വ്യക്തി അറിയില്ല ലളിതമായ ഉപയോഗ ക്രമം തികച്ചും വിശ്വസിക്കാവുന്ന കുറ്റമറ്റ സാങ്കേതിക പിന്‍ബലം സാധനങ്ങള്‍ വാങ്ങിയ ശേഷം ഡെബിറ്റ് കാര്‍ഡിന് പകരമായി കടയില്‍ പണമടവിന് ഉപയോഗിക്കാം
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഇടനിലക്കാര്‍
ബാങ്ക് സേവനം ലഭിക്കാനായി നിലവില്‍ വിവിധ ശാഖകളില്‍ ഒന്നില്‍ പോകാം അല്ലെങ്കില്‍ എ ടി എം , ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗപ്പെടുത്താം. എന്നാല്‍ മറ്റൊരാള്‍ക്ക് പണം അയക്കണമെങ്കില്‍ പ്രസ്തുത ആളിന്റെ അക്കൌണ്ട് നമ്പര്‍ അറിയേണ്ടതുണ്ട്. ഇത് ഒരു പക്ഷെ വ്യക്തിഗതമായ ഒരു നിര്‍ണായക വിവരമാണ്. നമ്മുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ പുറമേ വെളിപ്പെടുത്താന്‍ മടിയുള്ളവരും ഒരു പക്ഷെ അങ്ങനെ നല്‍കിയാല്‍ ദുരുദ്ദേശത്തോടെ സങ്കീര്‍ണവിവരങ്ങള്‍ ഖനനം ചെയ്‌തെടുക്കാന്‍ അതിവിദഗ്ദരും എറെയുള്ള നാട്ടില്‍ പൊല്ലാപ്പാകും എന്ന് പറയേണ്ടതില്ലല്ലോ. ഈ പുതിയ സംവിധാനത്തില്‍ നിങ്ങള്‍ അക്കൌണ്ട് നമ്പര്‍ നല്‍കേണ്ടതില്ല.
നിലവിലെ രീതി : മിക്ക ബാങ്കുകളും മൊബൈല്‍ ബാങ്കിംഗ് സേവനം നല്‍കുന്നുണ്ടെങ്കിലും അവരവരുടെ പ്ലാറ്റ്‌ഫോം ആണ് ഇതിന് ഉപയോഗിക്കുന്നത്. ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൌണ്ടിലേക്കുള്ള പണകൈമാറ്റം എന്‍ഇഎഫ്‌ടി (നാഷണല്‍ ഇലക്‍ട്രോണിക് ഫണ്ട് ട്രാന്‍സ്‌ഫര്‍ ) വഴിയാണ്. ഇതാകട്ടെ ഉടനടി കൈമാറ്റം ചെയ്യില്ല. വിവിധ ബാച്ചുകളിലായി പകല്‍ 9 നും 7നും മധ്യേ ആണ് വിനിമയം ചെയ്യുന്നത്. ഇതിന് പലബാങ്കുകളും പല നിരക്കില്‍ ചാര്‍ജും ഈടാക്കുന്നുണ്ട് . ആര്‍ക്കാണൊ പണം അയക്കുന്നത് അയാളുടെ അക്കൌണ്ട് നമ്പറും മറ്റ് വിശദാംശംങ്ങളും ഇപ്പോഴുള്ള സംവിധാനത്തില്‍ നിര്‍ബന്ധമായും വേണം. എന്നാല്‍ പുതിയ സംവിധാനം ഇതിന്റെ മൊത്തത്തിലുള്ള പൊളിച്ചെഴുത്താണ് ലക്ഷ്യമിടുന്നത്
നിലവില്‍ ബാങ്ക് അക്കൌണ്ട് ഉള്ള എല്ലാ ഉപയോക്താക്കള്‍ക്കും IMPS സേവനം ലഭ്യമാണ്. ഇതുവരെ 20 ബാങ്കുകള്‍ സംവിധാനത്തില്‍ ചേര്‍ന്ന് കഴിഞ്ഞു. മറ്റുള്ളസ്ഥാപനങ്ങളും ഇതിലേക്ക് വരാനുള്ള പാതയിലാണ്. 6 ബാങ്കുകള്‍ക്ക് സുസജ്ജമായ സര്‍ട്ടിഫിക്കേഷനും ലഭിച്ചു കഴിഞ്ഞു. മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്തു പോകാവുന്നതാണ്. !!
No comments:
Post a Comment