നമ്മള്‍ കേട്ടിട്ടുണ്ടാകും ഡാറ്റ എന്‍ട്രി വര്‍ക്കെന്ന്‍, പക്ഷേ അത് എന്താണെന്ന്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല,ഒരു സ്ഥാപനം നമ്മളെ ഏല്‍പ്പിക്കുന്ന ഡാറ്റ അവര്‍ പറയുന്ന ഒരു ഫോര്‍മാറ്റിലേക്ക് നമ്മള്‍ ആക്കി കൊടുക്കുന്ന വര്‍ക്കാണത് എന്നു വേണമെങ്കില്‍ പറയാം
സാധാരണ പത്രങ്ങളില്‍ കാണുന്ന ഡാറ്റ എന്‍ട്രി വര്‍ക്ക് എന്ന പരസ്യം പുസ്തകങ്ങളുടേതാണു കൂടുതലും,അവര്‍ നമുക്കു 200-225 പേപ്പര്‍ സ്കാന്‍ ചെയ്തത് സി ഡി യില്‍ ഇമേജ് ആക്കി തരും,നമ്മളതു വേഡ് ഫോര്‍മാറ്റില്‍ (.doc) ആക്കി 15 ദിവസം കൊണ്ട് കൊടുക്കണം,
മിക്കവരും ആ പേപ്പറുകള്‍ നോക്കിയിരുന്നു മൈക്രോ സോഫ്റ്റ് വേഡിലേക്ക് പകര്‍ത്തുകയാണു ചെയ്യാറു, എന്നാല്‍ ഇനി ഞാന്‍ ഇവിടെ പറയാന്‍ പോകുന്ന സോഫ്റ്റ് വെയര്‍ നിങ്ങള്‍ നല്‍കുന്ന ചിത്രത്തിലെ അക്ഷരങ്ങള്‍ മാത്രമായി നിങ്ങള്‍ക്കു കോപ്പി ചെയ്തു നല്‍കുന്നു, അതായത് നിങ്ങള്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല എന്നര്‍ഥംഅക്ഷരങ്ങള്‍ ഒരു ചിത്രത്തില്‍ നിന്നും കോപ്പി ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളാണു OCR സോഫ്റ്റ് വെയര്. for more details click here
No comments:
Post a Comment