Tuesday, 31 January 2012

“ഈണം” -സ്വതന്ത്ര­സം­ഗീത ഗാന­ങ്ങൾ സൗജന്യ­മായി !!

മലയാളം ബ്ലോഗേ­ഴ്സും www.m3db.com ഉം കൈ­കോർ­ക്കുന്ന മലയാള­ത്തിലെ ആദ്യ സ്വതന്ത്ര­സം­ഗീത സം­രം­ഭം! ആസ്വാദ്യ­കര­മായ ഗാന­ങ്ങൾ സൗജന്യ­മായി ജന­ങ്ങളി­ലേ­ക്കെത്തി­ക്കുക എന്ന വെല്ലു­വിളി ഏറ്റെ­ടു­ത്തു കൊണ്ട് രംഗ­ത്തിറ­ങ്ങിയ സംഗീ­ത പ്രേമി­കളു­ടെ സംഗമം! ആർദ്ര­മായ ഗാന­ങ്ങ­ളെ എന്നും ഗൃഹാ­തുര­ത്വ­ത്തോ­ടെ മന­സ്സിൽ സൂക്ഷി­ക്കു­ന്ന സ്വദേശ-­വിദേശ മല­യാളി­കളു­ടെ ചിര­കാല സ്വപ്ന സാക്ഷാ­ത്കാ­രം!

ഒന്നല്ല, അനേകം വ്യക്ത­മായ ഉദ്ദേശ ലക്ഷ്യ­ങ്ങളോ­ടെ­യാണ് “ഈണം” മുന്നി­ട്ടിറ­ങ്ങു­ന്നത്. കഴി­വുള്ള ഗായ­കർ­ക്ക്, തങ്ങ­ളുടെ ശബ്ദം പുറം­ലോക­ത്തേ­ക്കെ­ത്തി­ക്കു­ന്ന ഒരു സഹാ­യി­യാ­യി, സ്വന്തം രചന­കൾ പുസ്ത­കത്താ­ളുക­ളിൽ അല്ലെ­ങ്കിൽ ബ്ലോഗി­ലെ പോസ്റ്റു­ക­ളിൽ മാത്രം ഒതു­ക്കി നിർത്തേ­ണ്ടി­വരു­ന്ന പ്രതിഭാ­ധന­രായ എഴുത്തു­കാർക്ക് ഒരു വേദി­യായി, അക്ഷര­ക്കൂട്ട­ങ്ങൾക്ക് സംഗീതം നൽകി അനു­പമ ഗാന­ങ്ങളാ­യി രൂപ­പ്പെടു­ത്താൻ കഴി­യുന്ന പ്രതിഭാ­ധന­രായ യുവ സംഗീത­സംവി­ധായ­കർ­ക്കൊരു സങ്കേത­മായി “ഈണം” എന്നും ഉണ്ടാ­കും. അതിന് സംഗീത­ത്തെ സ്നേഹി­ക്കുന്ന സഹൃദ­യരായ ഓരോ മല­യാളി­യുടേ­യും ആ വലിയ മനസ്സും, ഒപ്പം, സഹായ സഹ­കര­ണ­ങ്ങ­ളും ഉണ്ടാ­കണ­മെന്ന് സദയം അഭ്യർ­ത്ഥി­ക്കു­ന്നു. ആദ്യ സംരം­ഭം കുറ്റ­മറ്റ­തെന്ന് ഒരു­തര­ത്തി­ലും അവ­കാശ­പ്പെടു­ന്നില്ല. കവി­ഭാവന­യി­ലൂ­ടെ മാത്രം നാം കണ്ട­റിഞ്ഞ ‘ഏക­ലോക’­മെന്ന ദർശന­ത്തെ യാഥാർ­ത്ഥ്യ­മാ­ക്കി, ഭൂ­ലോക­ത്തിന്റെ ഏതു­കോണി­ലു­മു­ള്ള മനസ്സു­കളേ­യും വിരൽ­ത്തുമ്പി­ലൂടെ തൊട്ട­റി­യാൻ പര്യാ­പ്ത­മാക്കി­യ ആധു­നിക സാങ്കേ­തിക­വിദ്യ­യുടെ സഹാ­യ­ത്താൽ, പര­സ്പരം കാണാ­തെ ലോക­ത്തി­ന്റെ പല­ഭാഗ­ത്തി­രുന്ന് മെന­ഞ്ഞെ­ടുത്ത­വയാ­ണീ­ഗാന­ങ്ങ­ളെല്ലാം­തന്നെ. ആയ­തി­നാൽ, കുറ്റ­ങ്ങളും കുറവു­കളും സ്വാ­ഭാ­വി­കം. ആ പോരാ­യ്മ­കൾ ചൂണ്ടി­ക്കാ­ട്ടി വരും­കാല­സംരംഭ­ങ്ങൾ­ക്ക് “ഈണ”­ത്തിന് മാർഗ്ഗ­നിർദ്ദേ­ശം നൽ­കാൻ ഏവരും മുന്നിട്ടു വരണ­മെന്ന് അഭ്യർത്ഥി­ക്കുക­യാണ്. ചുരു­ങ്ങിയ സമയ­പരിധി­യിൽ ഇങ്ങനെ­യൊന്ന­ണി­യി­ച്ചൊ­രു­ക്കാൻ കഴിഞ്ഞ­തിലു­ള്ള നിറ­ഞ്ഞ സന്തോ­ഷ­മോ­ടെ, “ഈണ”­ത്തി­ന്റെ ഈ ആദ്യ ഗാനോ­പ­ഹാ­രം സവിനയം സമർപ്പി­ക്കട്ടെ.കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗ്ഗിലേക്ക്‌ പോയി നോക്കൂ !!

No comments:

Post a Comment

Latest News