Friday 9 November 2012

ഇന്ത്യയിലെ എക്കാലത്തെയും വലിയ ധനികനാര്?


ലണ്ടന്‍: ആരാവും ഇന്ത്യയിലെ എക്കാലത്തെയും വലിയ ധനികന്‍? ടാറ്റയോ ബിര്‍ളയോ അംബാനിയോ എന്നൊക്കെയാവും നിങ്ങളുടെ ഉത്തരം. എന്നാലിവരൊന്നുമല്ല. ഹൈദരാബാദിലെ അവസാന നൈസാം ഉസ്മാന്‍ അലി ഖാനാണ് ഇന്ത്യയിലെ കോടീശ്വരന്മാരുടെ കോടീശ്വരനെന്ന് ബ്രിട്ടീഷ് പത്രം ദ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴത്തെ നാണയപ്പെരുപ്പവും കൂടി കണക്കാക്കിയാണ് ലോകത്തെ എക്കാലത്തെയും വലിയ ധനികരെ പത്രം കണ്ടെത്തിയത്. 1911 മുതല്‍ 1948 വരെ (ഇന്ത്യയില്‍ ലയിക്കും വരെ) ഹൈദരാബാദ് ഭരിച്ച ഉസ്മാന്‍ അലി ഖാന്‍ അന്ന് ഏറ്റവും വലിയ ധനികന്‍ എന്നു പേരെടുത്തിരുന്നു. ഇന്നത്തെ കണക്കില്‍ എക്കാലത്തെയും ലോക ധനികരില്‍ ആറാം സ്ഥാനമാണ് ഇദ്ദേഹത്തിന്. 23,600 കോടി ഡോളര്‍ ആസ്തിയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നതത്രേ. 1967ല്‍ എണ്‍പതാം വയസിലാണ് ഉസ്മാന്‍ അലി ഖാന്‍ അന്തരിച്ചത്. കഴിഞ്# ആയിരം വര്‍ഷത്തെ ലോകചരിത്രത്തില്‍ ഏറ്റവും വലിയ ധനികനേതെന്ന് തിരക്കിയാല്‍ ഉത്തരം ലഭിയ്ക്കുക ആഫ്രിക്കയില്‍ നിന്നാണ്. പതിനാലാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ രാജാവ് മാലിയിലെ മന്‍സ മൂസ ഒന്നാമനാണ് ചരിത്രത്തിലെ ഏറ്റവും വലിയ ധനികന്‍. മന്‍സയെന്നാല്‍ ചക്രവര്‍ത്തി. ഇന്നത്തെ കണക്കുവച്ച് ആസ്തി 400 ബില്യണ്‍ ഡോളര്‍. ജീവിച്ചിരിയ്ക്കുന്നവരില്‍ ഏറ്റവും വലിയ ധനികന്‍ കാര്‍ലോസ് സ്ലിം ഈ ലിസ്റ്റില്‍ ഇരുപത്തിരണ്ടാമന്‍ മാത്രം. ആസ്തി 68 ബില്യണ്‍ ഡോളര്‍. മൂസയ്ക്ക് മുന്നില്‍ കാര്‍ലോസ് ഒന്നുമല്ലെന്ന് ചുരുക്കം. രാജ്യത്ത് സമൃദ്ധമായിരുന്ന ഉപ്പ്, സ്വര്‍ണം ഉത്പാദനം മുതലാക്കിയാണ് മൂസ ധനികരില്‍ മുന്നിലെത്തിയത്. സെലിബ്രിറ്റി നെറ്റ്വര്‍ത്ത് വെബ്‌സൈറ്റ് തയാറാക്കിയ ലിസ്റ്റില്‍ എക്കാലത്തെയും വലിയ 24 ധനികരുടെ പേരാണുള്ളത്. ഇവരില്‍ ജീവിച്ചിരിക്കുന്നത് മൂന്നു പേര്‍ മാത്രം. സ്ത്രീകളാരുമില്ല. 14 പേര്‍ അമേരിക്കക്കാരാണ്. യൂറോപ്യന്‍ ബാങ്കിങ് പാരമ്പര്യമുള്ള, ഇന്നും ധനികരുടെ നിരയിലുള്ള, റോത്ത്ഷീല്‍ഡ് കുടുംബമാണ് ലോക ലിസ്റ്റില്‍ രണ്ടാമത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ജര്‍മന്‍ ബാങ്കര്‍ മേയര്‍ ആംഷെല്‍ റോത്ത്ഷീല്‍ഡിന്റെ ഫിനാന്‍സ് ഹൗസിന് മൊത്തം ആസ്തി 350 ബില്യണ്‍ ഡോളര്‍. ലിസ്റ്റില്‍ മൂന്നാമതുള്ള ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍ എക്കാലത്തെയും വലിയ അമേരിക്കന്‍ ധനികന്‍ (340 ബില്യണ്‍)കൂടിയാണ്. പെട്രോളിയം വ്യവസായത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച റോക്ക്‌ഫെല്ലര്‍ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനി സ്ഥാപകന്‍. 1937ല്‍ അന്തരിച്ചു. കോടീശ്വര പട്ടികയില്‍ ഏറ്റവും ദരിദ്രന്‍ എണ്‍പത്തിരണ്ടുകാരന്‍ വാറെന്‍ ബുഫെറ്റാണ്. 64 ബില്യണ്‍ ഡോളര്‍. 2008ല്‍ ലോകത്തെ ഏറ്റവും വലിയ ധനികനായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ ബിസിനസ് ടൈക്കൂണ്‍ ബുഫെറ്റ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വത്ത് നീക്കിവെച്ചതോടെയാണ് കോടീശ്വരപട്ടികയില്‍ താഴേക്ക് പോയത്. 2011ലെ ലോക ധനികരുടെ ലിസ്റ്റില്‍ മൂന്നാമനാണ് ഇദ്ദേഹം. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച നിക്ഷേപകന്‍ എന്നുമുണ്ട് ബുഫെയ്ക്കു വിശേഷണം.

(courtesy:malayalam.oneindia.in) 














No comments:

Post a Comment

Latest News