Thursday 27 September 2012

ഇന്റര്‍നെറ്റ് കൊണ്ട് ജീവിക്കാന്‍ !!



ഇന്റര്‍നെറ്റ് വരുത്തിയ മാറ്റങ്ങള്‍ പ്രധാനമായും രണ്ടാണ്. അമിതവേഗത്തിലുള്ള ആശയവിനിമയം, അതുല്യമായ അവസരങ്ങള്‍ . ന്യൂയോര്‍ക്കിലുള്ള വ്യാപാരിക്കും നെയ്യാറ്റിന്‍രയിലുള്ള വ്യാപാരിക്കും ആഗോളവിപണിയില്‍ അവസരങ്ങള്‍ ഏറെക്കുറെ തുല്യമാണ്. കാലിഫോര്‍ണിയയിലെയും കോഴിക്കോട്ടെയും പുത്തന്‍വ്യവസായസംരഭകര്‍ക്ക് അവരുടെ ഉദ്യമത്തിന് പിന്തുണ നേടിയെടുക്കാനുള്ള അവസരങ്ങളും അതുപോലെ തന്നെ. എന്നാല്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നില്ല. അതിലേക്കുള്ള വഴികാട്ടിയാണ് എം.ആര്‍ .ഹരി തയ്യാറാക്കിയ 'ഇന്റര്‍നെറ്റ്: തൊഴില്‍സാദ്ധ്യതകള്‍ , വ്യാപാരസാദ്ധ്യതകള്‍' എന്ന പുസ്തകം.
ദീര്‍ഘകാലമായി ഡിജിറ്റല്‍രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ പുസ്തകത്തിന് പിന്നില്‍ . അതുകൊണ്ട് തന്നെ മുന്‍പരിചയത്തിന്റെ കെട്ടുറപ്പ് ഈ പുസ്തകത്തിനുണ്ട്. ഇ-കൊമേഴ്‌സും സോഷ്യല്‍നെറ്റ്‌വര്‍ക്കും ഇന്റര്‍നെറ്റ്‌ടെലിവിഷനുമൊക്കെ ലോകത്തെ മാറ്റിമറിച്ച് കൊണ്ടിരിക്കുമ്പോള്‍ അതിന്റെ സാദ്ധ്യതകള്‍ നമ്മുടെ കൊച്ചുകേരളം എത്ര മാത്രം ഗൗരവത്തില്‍ എടുത്തിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയമുണ്ട്. ഇന്റര്‍നെറ്റിലെ സാദ്ധ്യതകള്‍ മനസ്സിലാക്കുമ്പോഴാണ് അനന്തമായ അവസരങ്ങളുടെ കുത്തൊഴുക്ക് നമുക്ക് കണ്ടെത്താന്‍ കഴിയുക. അതിലേക്ക് ഈ പുസ്തകം ഒരു വഴി തെളിക്കലാവുക തന്നെ ചെയ്യും. ഇന്റര്‍നെറ്റ്- ചരിത്രം, കൈയ്യെത്തിയാല്‍ തൊടാം- ലോകം ചുരുങ്ങുകയാണ്, സെര്‍ച്ച് എന്‍ജിന്‍ എന്ന അല്‍ഭുതയന്ത്രം, വെബ്‌സൈറ്റ്, വെബ്‌സൈറ്റില്‍ എങ്ങെനെ ആളെത്തും, യൂറ്റിയൂബ്- ലോകം മുഴുവന്‍ പരന്ന കുഴല്‍ , സര്‍വ്വവ്യാപിയായ ബ്ലോഗ്, എങ്ങനെ തിരയണം, വെബ് അനലറ്റിക്‌സ്, ഇന്റര്‍നെറ്റും വ്യാപാരവും, ഡിജിറ്റല്‍ വിപണനം, ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ ഷോപ്പുകള്‍ , എന്ത് എപ്പോള്‍ എങ്ങനെ എത്ര?, പഴയ രാജാക്കന്മാരും പുതിയ രാജാക്കന്മാരും, മറുപുറം, ശേഷം അചിന്ത്യം എന്നിങ്ങനെ 17 ലേഖനങ്ങള്‍ . 
ഇന്റര്‍നെറ്റ്: തൊഴില്‍സാദ്ധ്യതകള്‍ , വ്യാപാരസാദ്ധ്യതകള്‍
വില: 195 രൂപ
എം.ആര്‍ .ഹരി

പ്രസാധകര്‍ : ഇന്‍സീവ് മള്‍ട്ടിമീഡിയ, തിരുവനന്തപുരം.
ഫോണ്‍: 047-11311832.
വിതരണം: കള്‍ച്ചര്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, 
പണ്ഡിറ്റ് കോളനി, കവടിയാര്‍ , 
തിരുവനന്തപുരം.
ഫോണ്‍ : 0471-2311025.


(courtesy:mathrubhumi.com/books)

No comments:

Post a Comment

Latest News