ജീവിതത്തില്‍നിന്നും അത്താണികള്‍ തീരെ ഇല്ലാതാവുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന ഒരു വീക്ഷണം ശ്രദ്ധയില്‍പ്പെട്ടു. ജീവിതയാത്രയില്‍ നാം താണ്ടേണ്ടിവരുന്ന ദൂരത്തിന്റെ ഒരു ചുവടുപോലും കുറയ്ക്കുവാന്‍ ഇത്തരം അത്താണികള്‍ക്കൊന്നും ആവുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഒരു മാത്ര ഈ ചുമടൊന്നിറക്കി വയ്ക്കുവാന്‍ സാധിക്കുമ്പോള്‍ നമ്മുടെ ശിഷ്ടയാത്രയ്ക്ക് അല്പംകൂടി ഊര്‍ജം സംഭരിക്കാനാകുന്നു. നല്ല നാളുകളില്‍ നാം നടത്തുന്ന ചെറിയചെറിയ നിക്ഷേപങ്ങള്‍ പോലും പില്ക്കാലത്ത് നമുക്ക് ഇത്തരം അത്താണികളായി മാറാറുണ്ട്.
റെക്കറിങ് ഡെപ്പോസിറ്റിലും മ്യൂച്വല്‍ഫണ്ടിലുമൊക്കെ കാലാകാലങ്ങളില്‍ നാം നടത്തുന്ന നിക്ഷേപം വന്‍വളര്‍ച്ച കൈവരിച്ച് പില്ക്കാലത്ത് നമുക്കുതന്നെ അത്താണിയായി മാറാറുണ്ട്.
ഇക്വിറ്റി ഫണ്ടുകളും ബോണ്ട് ഫണ്ടുകളും എന്തെന്ന് പറഞ്ഞുകഴിഞ്ഞു. ഇവയുടെ രണ്ടിന്റെയും ഗുണങ്ങള്‍ സമന്വയിപ്പിച്ച് അവതരിപ്പിക്കപ്പെട്ട ഹൈബ്രിഡ് ഫണ്ടു(Hybrid Funds)കളെക്കുറിച്ചാണ് ഇനി അറിയേണ്ടത്. ഈ മ്യൂച്വല്‍ഫണ്ടിലെ പണം ഓഹരിയിലും കടപ്പത്രത്തിലുമായി നിക്ഷേപിക്കപ്പെടുന്നു. ഒരു നിശ്ചിത വരുമാനം, മോശമില്ലാത്ത തരത്തിലുള്ള മൂലധന വര്‍ധന ഇവയൊക്കെയാണ് ഈ ഫണ്ടിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്. വിപണിയില്‍ കാളകള്‍ കുത്തിമറിയുമ്പോള്‍, ഈ ഫണ്ടിന്റെ എന്‍.എ.വി (അറ്റാസ്തി മൂല്യം) ഇക്വിറ്റി ഫണ്ടിനൊപ്പം ഉയരുകയില്ലെങ്കിലും, കരടികള്‍ മാര്‍ക്കറ്റില്‍ പിടിമുറുക്കുമ്പോള്‍ വിപണി ഇടിയുമ്പോള്‍ ഇത്തരം ഫണ്ടുകളുടെ പ്രകടനം ഇക്വിറ്റി ഫണ്ടിനെ അപേക്ഷിച്ച് മെച്ചമാകാറുണ്ട്.
ലിക്വിഡ് ഫണ്ടെന്നോ, മണി മാര്‍ക്കറ്റ് മ്യൂച്വല്‍ഫണ്ടെന്നോ അറിയപ്പെടുന്ന ഒരു വിഭാഗം മ്യൂച്വല്‍ഫണ്ടുകളുണ്ട്. വളരെ കുറഞ്ഞ കാലാവധിയുള്ള, ലിക്വിഡിറ്റി വളരെ കൂടിയ ഇന്‍വെസ്റ്റ്‌മെന്റുകളാണ് ഈ ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത്. ഉയര്‍ന്ന ലിക്വിഡിറ്റി ആവശ്യമുളള, വളരെ കുറഞ്ഞ നാളുകള്‍ മാത്രം നിക്ഷേപത്തിന് ലഭ്യമായ പണമുള്ളൊരാള്‍ക്ക് ഇത്തരം ഫണ്ടുകള്‍ അനുയോജ്യമാണെന്നു പറയാം.
സമീപകാലത്ത് ചെറുകിട നിക്ഷേപകരെ വളരെയധികം ആകര്‍ഷിച്ച സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിനെക്കുറിച്ചും (Systematic Investment Plan - SIP), സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനിനെക്കുറിച്ചും (Systematic Withdrawal Plan - SWP) കൂടി പറഞ്ഞുകൊണ്ട് മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചുള്ള കുറിപ്പ് അവസാനിപ്പിക്കുകയാണ്. ഓരോ മാസവും ഒരു നിശ്ചിത തുക പോസ്റ്റ് ഡേറ്റഡ് ചെക്കായി നല്കുകയാണിവിടെ നിക്ഷേപകന്‍ ചെയ്യുന്നത്. മാര്‍ക്കറ്റിലെ ടൈമിങ് ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് പലപ്പോഴും അസംഭവ്യമായ കാര്യമാണ്. അതിനാല്‍തന്നെ, ആവറേജിങ്ങിലൂടെ ഈയൊരു ന്യൂനത ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നു.
എല്ലാ മാസവും 10-ാം തീയതി 1000 രൂപയുടെ പോസ്റ്റ് ഡേറ്റഡ് ചെക്ക് ഒരു SIP Mutual Fund ന് നല്കിയിരിക്കുന്ന ഒരു നിക്ഷേപകന്റെ നിക്ഷേപമെങ്ങനെയെന്ന് പരിശോധിക്കാം.

ഈ ഉദാഹരണത്തില്‍ പത്തു മാസം കൊണ്ട് 10,000 രൂപ SIP മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചൊരാള്‍ക്ക് 870 യൂണിറ്റുകള്‍ സ്വന്തമാക്കാനായി.
അതായത് ഇവിടെ 870 യൂണിറ്റുകള്‍ സ്വന്തമാക്കുവാന്‍ അയാള്‍ക്ക് വേണ്ടി വന്നത് 10,000 രൂപ. ഒരു യൂണിറ്റിന്റെ ആവറേജ് വില 11.50 രൂപ (10000 / 870). ഇതേ യൂണിറ്റുകളുടെ ആവറേജ് എന്‍.എ.വി എന്നത് 11.63 രൂപയാണ് എന്നു കാണാം(11.79+12.11+11.17+11.62+13.59+13.82+11.82+10.30+10.38+9.74/10).
(courtesy:mathrubhumi.com/business)