ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ സംവിധാനം വരുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസുകളില്‍ അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനും വിഹിതമടക്കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകളെ സമ്മര്‍ദത്തിലാക്കാനും ഇതു സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് രാജ്യത്ത് 120 റീജണല്‍ ഓഫീസുകളാണുള്ളത്. അക്കൗണ്ട് വിവരങ്ങള്‍ വാ ര്‍ഷികാടിസ്ഥാനത്തില്‍ അപ്‌ഡേറ്റ് ചെയ്യാനായി എല്ലാ റീജണല്‍ ഓഫീസുകളിലും സോഫ്റ്റ്‌വേര്‍ ലഭ്യമാക്കിയിട്ടുണ്ട്. സപ്തംബറിനകം എല്ലാ അക്കൗണ്ടുകളും അപ്‌ഡേറ്റ് ചെയ്യാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. 1.85 കോടി അക്കൗണ്ടുകളാണ് അപ്‌ഡേറ്റ് ചെയ്യാനായി ഉള്ളത്. ഇതനുസരിച്ച് ഓരോ അക്കൗണ്ടിങ് ഓഫീസറും പ്രതിദിനം 1000 അക്കൗണ്ടുകള്‍ വീതം അപ്‌ഡേറ്റ് ചെയ്യാനാണ് ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്.
മൊത്തം 4.72 കോടി വരിക്കാരാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലുള്ളത്. 3.5 ലക്ഷം കോടി രൂപയാണ് ഇവര്‍ പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്നത്. 2.87 കോടി അക്കൗണ്ടുകളില്‍ പുതിയ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ റീജണല്‍ ഓഫീസിലും അപ്‌ഡേറ്റ് ചെയ്യാന്‍ ബാക്കിയുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ഇപ്പോള്‍ ഓണ്‍ലൈനായി കാണാനാവും. അതുപോലെ ഒരോ ദിവസവും അപ്‌ഡേറ്റ് ചെയ്യുന്ന അക്കൗണ്ടുകളുടെ വിവരവും അറിയാം. ഈ സോഫ്റ്റ്‌വേര്‍ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ സാങ്കേതിക വിദഗ്ധര്‍ തന്നെയാണ് വികസിപ്പിച്ചത്.
ഇതിന്റെ അടുത്ത ഘട്ടമായി ഓരോ അക്കൗണ്ടിന്റേയും വിവരങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ സൗകര്യമൊരുക്കുകയാണ് ദൗത്യം. പിഎഫ് വരിക്കാര്‍ അക്കൗണ്ട് നമ്പര്‍ നല്‍കി റീജണല്‍ ഓഫീസ് സെലക്ട് ചെയ്താല്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ഓണ്‍ലൈനായി കാണാനാവും. അടുത്ത നാലു മാസത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമെന്ന് സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ സമിരേന്ദ്ര ചാറ്റര്‍ജി വെളിപ്പെടുത്തി.
ഈ സംവിധാനം വരുന്നതോടെ തൊഴിലുടമകള്‍ വിഹിതം കൃത്യമായി പി.എഫില്‍ നിക്ഷേപിക്കുന്നുണ്ടോ എന്ന് വരിക്കാര്‍ക്ക് തന്നെ നിരീക്ഷിക്കാനാകും.

No comments:
Post a Comment