- ഗൂഗിളിന്റെ സ്‌ക്രീന്‍വൈസ് പ്രോജക്റ്റിന്റെ ഭാഗമാകുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കുന്ന വാഗ്ദാനമാണിത്. വര്‍ഷത്തില്‍ 25 ഡോളര്‍ നേടാന്‍ നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ വെബ് ബ്രൗസിംഗ് രീതിയും മറ്റും ഗൂഗിളുമായി പങ്കുവെക്കുകയാണ്. ഒരു ശരാശരി ഉപഭോക്താവിന്റെ മനസ്സിലിരിപ്പ് അറിയാനും അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെയാണെന്ന് പഠിക്കാനുമാണ് സ്‌ക്രീന്‍വൈസ് പ്രോജക്റ്റുമായി ഗൂഗിള്‍ എത്തുന്നത്. ഇവ മനസ്സിലാക്കി അതിനനുസരിച്ച് കമ്പനിക്ക് അതിന്റെ ഭാവി പദ്ധതികള്‍ക്ക് രൂപം നല്‍കാനാണത്രെ. അതായത് ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് സേവനം ലഭ്യമാക്കുക. <br/><br/>നിങ്ങളുടെ വെബ്‌സൈറ്റ് ആക്‌സസിംഗ് ട്രാക്ക് ചെയ്യുന്നതിന് പ്രശ്‌നമൊന്നുമില്ലെങ്കില്‍ നിങ്ങള്‍ 13 വയസ്സിന് മുകളില്‍ പ്രായമുള്ള ആളാണെങ്കില്‍ ഈ പ്രോജക്റ്റില്‍ പങ്കാളിയാകാം. ഇനി അറിയേണ്ട മറ്റൊരു കാര്യം വര്‍ഷത്തില്‍ ലഭിക്കുന്ന 25 ഡോളര്‍ പണമായല്ല എത്തുക, പകരം ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകളായാണ് ഇത് സ്വീകരിക്കാനാകുക. നോളജ് നെറ്റ്‌വര്‍ക്ക്‌സ് ആണ് ഇതില്‍ ഗൂഗിളിന്റെ പാനല്‍ മാനേജ്‌മെന്റ് പാര്‍ട്ണര്‍. ഗൂഗിള്‍ സ്‌ക്രീന്‍വൈസ് ബ്രൗസര്‍ എക്‌സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ അപ് ചെയ്യുമ്പോള്‍ 5 ഡോളറിന്റെ ആമസോണ്‍ ഗിഫ്റ്റ്കാര്‍ഡ് നോളജ് നെറ്റ്‌വര്‍ക്‌സ് ഉപയോക്താവിന് നല്‍കും. പിന്നീട് ഓരോ മൂന്ന് മാസം കൂടുമ്പോഴും 5 ഡോളര്‍ വീതം നല്‍കി അവ ഒരുമിച്ച് ചേര്‍ത്ത് വര്‍ഷത്തില്‍ 25 ഡോളറിന്റെ ആമസോണ്‍ ഗിഫ്റ്റ്‌സ് കാര്‍ഡ് ഉപഭോക്താവിന് എത്തിക്കുകയാണ് ചെയ്യുക. പ്രൈവസിയെ നിരീക്ഷിക്കാന്‍ ഉപഭോക്താവ് നല്‍കുന്ന സമ്മതത്തിന് നന്ദി പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ഗൂഗിള്‍ ചെയ്യുന്നത്.
Monday, 27 February 2012
ഗൂഗിളില്‍ നിന്ന് പ്രതിവര്‍ഷം 25 ഡോളര്‍ !!
Labels:
Earning Oprtnty.
Subscribe to:
Post Comments (Atom)
No comments:
Post a Comment