Monday, 27 February 2012

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. !!

ദുബായ്: പ്രമുഖ അമേരിക്കന്‍ ധനകാര്യമാസികയായ 'ഫോബ്‌സ്' തയ്യാറാക്കിയ, ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. ഉയര്‍ന്ന എണ്ണവിലയും വന്‍ പ്രകൃതിവാതക ശേഖരവുമാണ് വെറും 17 ലക്ഷം പേര്‍ വസിക്കുന്ന ഖത്തറിനെ എറ്റവും സമ്പന്നമായ രാജ്യമാക്കിയത്. പശ്ചിമ യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗ് രണ്ടാം സ്ഥാനത്തും സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. 2022 ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥ്യമരുളാനിരിക്കുന്ന ഖത്തറില്‍ വന്‍കിട കമ്പനികളും സര്‍ക്കാറും വന്‍തോതില്‍ സാമ്പത്തിക നിക്ഷേപം നടത്തുന്നുണ്ട്. 2010ല്‍ ഖത്തറിലെ ശരാശരി ആളോഹരി വരുമാനം 88,000 ഡോളറായിരുന്നുവെന്ന് 'ഫോബ്‌സ്' പറയുന്നു. 47,500 ഡോളര്‍ ആളോഹരി വരുമാനമുള്ള യു.എ.ഇ. ആറാം സ്ഥാനത്താണ്. കുവൈത്ത് 15-ാം സ്ഥാനത്തും. രണ്ടാം സ്ഥാനത്തെത്തിയ ലക്‌സംബര്‍ഗിന്റെ ശരാശരി ആളോഹരി വരുമാനം 81,000 ഡോളറാണ്. സിംഗപ്പൂരില്‍ ഇത് 56,700 ഡോളറാണ്. നോര്‍വേയും ബ്രൂണെയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. കടുത്ത സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളായ ബുറുണ്ടി, ലൈബീരിയ, കോംഗോ എന്നിവയാണ്....

No comments:

Post a Comment

Latest News