Sunday, 29 August 2021

സ്വന്തം പേരില്‍ 15,000 രൂപ നിക്ഷേപിക്കൂ; 5 ലക്ഷം രൂപയുടെ കാന്‍സര്‍ പരിരക്ഷ നേടൂ ?

 പദ്ധതി ഇങ്ങനെ:

⚫ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ 15000 രൂപയ്ക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ.

⚫ 15000 രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കാം.15000 രൂപയ്ക്ക് 5ലക്ഷം രൂപ എന്ന നിരക്കില്‍ ചികിത്സാനുകൂല്ല്യത്തിന് അര്‍ഹത

⚫ നിലവില്‍ കാന്‍സര്‍ രോഗബാധിതര്‍ അല്ലാത്ത 60 വയസ്സില്‍ താഴെയുള്ള പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം

⚫ അംഗമാകുന്നവര്‍ക്ക് 70 വയസ്സുവരെ ചികിത്സ ആനൂകൂല്ല്യത്തിന് അര്‍ഹത

⚫ 60 വയസ്സ് കഴിഞ്ഞവര്‍ക്കും പദ്ധതിയില്‍ നിക്ഷേപിച്ച് നിബന്ധനകള്‍ക്ക് വിധേയമായി മറ്റൊരു വ്യക്തിയെ ഗുണഭോക്താവായി നിര്‍ദേശിക്കാം

⚫ ചികിത്സ ആനുകൂല്ല്യം ലഭിച്ചാലും നിക്ഷേപതുക മടക്കി കിട്ടും

⚫ നിക്ഷേപം നടത്തി ഒരു വര്‍ഷം കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ നിന്നും പിന്‍മാറാം

⚫ലളിതമായ നടപടിക്രമങ്ങള്‍ 

നിങ്ങളുടെ കുടുംബത്തിനേകൂ യഥാര്‍ത്ഥ കാന്‍സര്‍ പരിരക്ഷ

അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി

ക്ലിപ്തം നമ്പര്‍ പി.1215. പിഒ.അലനല്ലൂര്‍.

ഫോണ്‍:04924,262377. 9447625231,9544196337

Friday, 11 June 2021

പഴയ 5 രൂപക്ക് വില 30,000 രൂപ; ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു ഈ ഓഫർ ?

ചില വാര്‍ത്തകള്‍ കേട്ടാല്‍ വിശ്വസിക്കാമോയെന്ന് സംശയം തോന്നും. വിശ്വസിച്ചാലും ഇല്ലെങ്കിലും ! ഇതൊരു വമ്ബന്‍ ഓഫറാണ്. നിങ്ങളുടെ പേഴ്സിലോ പഴയ പണപ്പെട്ടിയിലോ ഒക്കെ കണ്ടേക്കാവുന്ന പഴയ ഒരു അഞ്ച് രൂപ നോട്ടിന് ഇപ്പോള്‍ കിട്ടുക 30,000 രൂപ! www.coinbazzar.com എന്ന വെബ്സൈറ്റിലാണ് ഈ ഓഫര്‍ കിടക്കുന്നത്.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. നിങ്ങളുടെ പക്കലുള്ള എല്ലാ അഞ്ച് രൂപ നോട്ടിനും ഈ ഓഫര്‍ കിട്ടില്ല. അതിന് ചില നിബന്ധനകള്‍ കൂടിയുണ്ട്. എന്താണെന്നല്ലേ, പറയാം. ആ അഞ്ച് രൂപ നോട്ടില്‍ ഒരു വശത്ത് ട്രാക്ടറിന്റെ ചിഹ്നം ഉണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ നിബന്ധന. അതിന് പുറമെ 786 എന്ന ഭാഗ്യനമ്പറും ഉണ്ടായിരിക്കണം.

എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് 30,000 രൂപ കിട്ടുമെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്.

അപൂര്‍വവും അതേസമയം പഴയതുമായ കറന്‍സികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിന്‍ബസാര്‍. ഈയിടെ തന്നെ വേറൊരു പരസ്യവും ഈ വെബ്സൈറ്റില്‍ എത്തിയിരുന്നു. അത് ഒരു രൂപ നോട്ടിന് വേണ്ടിയുള്ളതായിരുന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന 1977-79 കാലത്ത് അച്ചടിച്ച ആ ഒരു രൂപ നോട്ടില്‍ അന്നത്തെ ഫിനാന്‍സ് സെക്രട്ടറിയായിരുന്ന ഹിരുഭായ് എം പട്ടേലിന്റെ കൈയ്യൊപ്പ് ഉണ്ടായിരിക്കണം എന്നതായിരുന്നു നിബന്ധന. ഇത്തരത്തിലുള്ള ഒരു രൂപ കറന്‍സിക്ക് വാഗ്ദാനം ചെയ്തതാകട്ടെ 45,000 രൂപയും.

Latest News