Friday, 11 June 2021

പഴയ 5 രൂപക്ക് വില 30,000 രൂപ; ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു ഈ ഓഫർ ?

ചില വാര്‍ത്തകള്‍ കേട്ടാല്‍ വിശ്വസിക്കാമോയെന്ന് സംശയം തോന്നും. വിശ്വസിച്ചാലും ഇല്ലെങ്കിലും ! ഇതൊരു വമ്ബന്‍ ഓഫറാണ്. നിങ്ങളുടെ പേഴ്സിലോ പഴയ പണപ്പെട്ടിയിലോ ഒക്കെ കണ്ടേക്കാവുന്ന പഴയ ഒരു അഞ്ച് രൂപ നോട്ടിന് ഇപ്പോള്‍ കിട്ടുക 30,000 രൂപ! www.coinbazzar.com എന്ന വെബ്സൈറ്റിലാണ് ഈ ഓഫര്‍ കിടക്കുന്നത്.

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. നിങ്ങളുടെ പക്കലുള്ള എല്ലാ അഞ്ച് രൂപ നോട്ടിനും ഈ ഓഫര്‍ കിട്ടില്ല. അതിന് ചില നിബന്ധനകള്‍ കൂടിയുണ്ട്. എന്താണെന്നല്ലേ, പറയാം. ആ അഞ്ച് രൂപ നോട്ടില്‍ ഒരു വശത്ത് ട്രാക്ടറിന്റെ ചിഹ്നം ഉണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ നിബന്ധന. അതിന് പുറമെ 786 എന്ന ഭാഗ്യനമ്പറും ഉണ്ടായിരിക്കണം.

എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് 30,000 രൂപ കിട്ടുമെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്.

അപൂര്‍വവും അതേസമയം പഴയതുമായ കറന്‍സികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിന്‍ബസാര്‍. ഈയിടെ തന്നെ വേറൊരു പരസ്യവും ഈ വെബ്സൈറ്റില്‍ എത്തിയിരുന്നു. അത് ഒരു രൂപ നോട്ടിന് വേണ്ടിയുള്ളതായിരുന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന 1977-79 കാലത്ത് അച്ചടിച്ച ആ ഒരു രൂപ നോട്ടില്‍ അന്നത്തെ ഫിനാന്‍സ് സെക്രട്ടറിയായിരുന്ന ഹിരുഭായ് എം പട്ടേലിന്റെ കൈയ്യൊപ്പ് ഉണ്ടായിരിക്കണം എന്നതായിരുന്നു നിബന്ധന. ഇത്തരത്തിലുള്ള ഒരു രൂപ കറന്‍സിക്ക് വാഗ്ദാനം ചെയ്തതാകട്ടെ 45,000 രൂപയും.

No comments:

Post a Comment

Latest News