ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്ത്. ഫോബ്‌സ് മാസികയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്.
റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീചന്ദ് - ഗോപീചന്ദ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി 1,000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 62,000 കോടി രൂപ. വാഹനക്കമ്പനിയായ അശോക് ലെയ്‌ലാന്‍ഡിന്റെ ഉടമകളാണ് ഇവര്‍. ഗള്‍ഫ് ഓയില്‍ കോര്‍പ്പറേഷന്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വിവാദമായ ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നെങ്കിലും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇവരെ വെറുതെ വിട്ടിരുന്നു.
വെസ്റ്റ് മിന്‍സ്റ്റര്‍ പ്രഭുവിന്റെ കുടുംബമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഡേവിഡ്-സൈമണ്‍ റൂബന്‍ സഹോദരന്മാര്‍ രണ്ടാം സ്ഥാനത്തും.
No comments:
Post a Comment