മുംബൈ: പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി പുതിയവ കൈപ്പറ്റാനുള്ള കാലാവധി റിസര്‍വ് ബാങ്ക് നീട്ടി. 2005-ന് മുമ്പുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള കാലാവധി അടുത്ത വര്‍ഷം ജനവരി ഒന്നായി പുതുക്കി നിശ്ചയിച്ചു. നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു ഇതിന് അവസരം നല്‍കിയിരുന്നത്.2005-ന് ശേഷമുള്ള നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇറക്കിയവയാണ്. ഇവയുടെ വ്യാജ നോട്ടുകള്‍ നിര്‍മിക്കുക അത്ര എളുപ്പമല്ല. 2005-ന് മുമ്പ് ഇറക്കിയ നോട്ടുകളില്‍ അത് ഇറക്കിയ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.
(courtesy: mathrubhumi.com)
No comments:
Post a Comment