Tuesday, 3 December 2013
Tuesday, 15 October 2013
Wednesday, 11 September 2013
രൂപ ഡോളറിനെതിരെ കരകയറുന്നു !!
മുംബൈ: തുടര്‍ച്ചയായ ഇടിവിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം കരകയറുന്നു. ചൊവ്വാഴ്ച വിനിമയ നിരക്ക് 99 പൈസ ഉയര്‍ന്ന് 64.33 രൂപയിലെത്തി. ഇടിവില്‍ നിന്ന് രൂപയെ കരകയറ്റുന്നതിന് കഴിഞ്ഞ വാരത്തില്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതാണ് മൂല്യം ഉയരുന്നതിന് സഹായകമായത്. വെള്ളിയാഴ്ച ഡോളറിനെതിരെ 77 പൈസ കൂടി 65.24 രൂപ നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിപ്പിച്ചത്. മൂന്ന് തവണയായി 239 പൈസയുടെ (3.53 ശതമാനം) നേട്ടമാണ് രൂപ കൈവരിച്ചിട്ടുള്ളത്.
അതേസമയം, ചൊവ്വാഴ്ച മുംബൈ ഓഹരി സൂചിക 20,000 ഭേദിച്ചു. തുടക്കത്തില്‍ 19,448.39ല്‍ വ്യാപാരം ആരംഭിച്ച വിപണി 20,000 ഭേദിച്ച് 20,012.69 വരെയെത്തി. സെന്‍സെക്സ് 727.04 പോയന്‍റ് ഉയര്‍ന്ന് 19,997.10ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 216.35 പോയന്‍റ് കൂടി 5,896.75ല്‍ എത്തി.
വാഹനം, മൂലധന ഉത്പന്നം, റിയല്‍റ്റി, ബാങ്കിങ്, എഫ്.എം.സി.ജി എന്നീ ഓഹരികളുടെ വ്യാപാരം സ്ഥിരതയോടെയാണ് പുരോഗമിക്കുന്നത്. ടാറ്റ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍, കോള്‍ ഇന്ത്യ, ഐ.ടി.സി, മാരുകി സുസുക്കി, എസ്.ബി.ഐ, ഹീറോ മോട്ടോകോര്‍പ്പ്, എം. ആന്‍റ് എം, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു.
Saturday, 11 May 2013
ഇനി ഫെയ്‌സ്ബുക്കിലൂടെയും ഓഹരി വാങ്ങാം
കൊച്ചി: ഫെയ്‌സ്ബുക്ക് സഞ്ചാരത്തിനിടെ അപ്രതീക്ഷിതമായി ഒരു ഓഹരിയുടെ സാധ്യതകളെക്കുറിച്ച് അറിഞ്ഞാല്‍ അവ വാങ്ങാനായി മറ്റുപായങ്ങള്‍ തേടി അലയേണ്ടതില്ല. ഫെയ്‌സ്ബുക്കിലെ ഒരു ക്ലിക്കിലൂടെ ആ ഓഹരി നിങ്ങള്‍ക്ക് സ്വന്തമാകും. ഇന്റര്‍നെറ്റ് ട്രേഡിങ്, മൊബൈല്‍ ട്രേഡിങ് എന്നിവയ്ക്ക് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെയുള്ള സ്‌റ്റോക്ക് ട്രേഡിങ് സംവിധാനമെത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ മുന്‍നിര സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ബിഎന്‍പി പാരിബയാണ് ഫെയ്‌സ്ബുക്ക് വഴിയുള്ള ഓഹരി വ്യാപാര സംവിധാനം ആരംഭിച്ചിരിക്കുന്നത്. 'ഫ്ലിപ് സോഷ്യല്‍ ' എന്നാണ് ഇതിന്റെ പേര്
മുംബൈയില്‍ ബിഎസ്ഇ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടര്‍ ആശിഷ് കുമാര്‍ ചൗഹാനും കൊച്ചിയില്‍ ജിയോജിത് ആസ്ഥാനത്തു ജിയോജിത് ബിഎന്‍പി പാരിബ മാനേജിങ് ഡയറക്ടര്‍ സി.ജെ.ജോര്‍ജും ആദ്യ ട്രേഡ് നടത്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിയോജിത് ബിഎന്‍പി പാരിബ ചെയര്‍മാന്‍ എ.പി.കുര്യന്‍ , ജിയോജിത് ടെക്‌നോളജീസ് മാനേജിങ് ഡയറക്ടര്‍ എ.ബാലകൃഷ്ണന്‍ എന്നിവരും കൊച്ചിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സതീഷ് മേനോന്‍ , ശരദ് ശര്‍മ എന്നിവരും സന്നിഹിതരായിരുന്നു.
ജിയോജിത്തിന്റെ ഉപസ്ഥാപനമായ ജിയോജിത് ടെക്‌നോളജീസാണ് ഫ്ലിപ് സോഷ്യല്‍ എന്ന ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണ് ഇതെന്ന് ബിഎസ്ഇ മാനേജിങ് ഡയറക്ടര്‍ ആശിഷ് കുമാര്‍ ചൗഹാന്‍ പറഞ്ഞു. ഓഹരി വ്യാപാര രംഗത്ത് പുതിയപാതകള്‍ വെട്ടിത്തുറക്കുന്ന ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ ബിഎസ്ഇയ്ക്ക് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവജനതയെ ഓഹരി നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംവിധാനം വഴിവെയ്ക്കുമെന്ന് സി.ജെ.ജോര്‍ജ് പറഞ്ഞു.
സോഷ്യല്‍ മീഡിയ ജനജീവിതത്തിന്റെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജിയോജിത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ലക്ഷത്തിലേറെ അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 60 ശതമാനത്തിലേറെയും 24 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഫെയ്‌സ്ബുക്കിന്റെ മുഴുവന്‍ സാധ്യതകളേയും ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ഓഹരി വിപണിയെക്കുറിച്ച് ബോധവത്കരിക്കുന്നതിനും കൂടുതല്‍ നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിനും പുതിയ സംരംഭം വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെയ്‌സ്ബുക്കിലൂടെ എങ്ങനെ വ്യാപാരം നടത്താം?
ജിയോജിത്തില്‍ ഡീമാറ്റ് അക്കൗണ്ടുള്ള ഏതൊരു നിക്ഷേപകനും ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇതിനായി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്ത ശേഷം ജിയോജിത് ബിഎന്‍പി പാരിബ ആപ്ലിക്കേഷന്‍ സേര്‍ച്ച് ചെയ്യുക. അതിന്റെ ഹോം പേജിലെത്തിയാല്‍ (http://apps.facebook.com/geojitbnpp/?fb_source=search&ref=ts&fref=ts) കസ്റ്റമര്‍ ഐ.ഡി.യും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഓഹരികള്‍ സെലക്ട് ചെയ്ത് ബൈ ഓര്‍ഡര്‍ കൊടുത്താല്‍ മതി. വില്‍ക്കാനാണെങ്കില്‍ സെല്‍ ഓര്‍ഡര്‍ നല്‍കുക.
ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് 'ഫ്ലിപ് സോഷ്യല്‍ ' സംവിധാനത്തിലൂടെ വാങ്ങാനും വില്‍ക്കാനും കഴിയുക. വൈകാതെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരികളും ലഭ്യമാക്കും.
ട്രേഡിങ് ആപ്ലിക്കേഷനിലൂടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് ചാറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ട്. മാത്രമല്ല, നിങ്ങള്‍ നടത്തുന്ന ഓഹരി ഇടപാട് തികച്ചും സ്വകാര്യവുമായിരിക്കും.
വിര്‍ച്വല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഗെയിം
ഓഹരി നിക്ഷേപത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിത്തരുന്ന ഇന്‍വെസ്റ്റ്‌മെന്റ് ട്യൂട്ടോറിയല്‍ , 'അര്‍ത്ഥശാസ്ത്ര' എന്ന പേരില്‍ വിര്‍ച്വല്‍ സ്റ്റോക്ക്മാര്‍ക്കറ്റ് ഗെയിം എന്നിവയും ഫ്ലിപ് സോഷ്യലില്‍ ലഭ്യമാണ്. ഓഹരി വിപണിയിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ആത്മധൈര്യമുണ്ടാക്കാനും അര്‍ത്ഥശാസ്ത്ര വിര്‍ച്വല്‍ ഗെയിം സഹായിക്കും. മാത്രമല്ല, ഈ ഗെയിമില്‍ എല്ലാ ആഴ്ചയും മികച്ച നേട്ടമുണ്ടാക്കുന്നവര്‍ക്ക് ബിഎസ്ഇ സമ്മാനവും നല്‍കുന്നുണ്ട്.
courtesy: mathrubhumi.
Wednesday, 3 April 2013
how to earn money by blog / website ?
Sunday, 3 March 2013
ലുലു ഷോപ്പിങ് മാള്‍ മാര്‍ച്ച് 10ന് തുറക്കും
എം.എ.യൂസുഫലി |
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്ന് എന്ന വിശേഷണവുമായാണ് ലുലു കൊച്ചിയില്‍ മിഴിതുറക്കുന്നത്. ഇടപ്പള്ളി ബൈപ്പാസിനോട് ചേര്‍ന്ന് 17 ഏക്കറില്‍ പണികഴിപ്പിച്ചിരിക്കുന്ന മാളിന്റെ വിസ്തൃതി ഏതാണ്ട് 25,00,000 ചതുരശ്രയടിയാണ്. വസ്ത്രം, ഫാഷന്‍ ആക്‌സസറികള്‍, ജ്വല്ലറി, ഗിഫ്റ്റ്, ഇലക്ട്രോണിക്‌സ് തുടങ്ങി വിവിധ ഇനങ്ങളിലായി ലോകത്തിലെ പല മുന്തിയ ബ്രാന്‍ഡുകളുടേയും എക്‌സ്‌ക്ലൂസീവ് ഷോറുമുകള്‍ മാളിലുണ്ട്. ഇതിന് പുറമെ ഫുഡ് കോര്‍ട്ടുകള്‍, റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഗെയിം സോണുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഗെയിമിങ് സോണില്‍ 5,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഐസ് സ്‌കേറ്റിങ്ങും ഒരുക്കിയിട്ടുണ്ട്.
മാളില്‍ രണ്ടു നിലകളിലായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമുണ്ടാവും. ലുലുവിന്റെ ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഇത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 104 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലുവിന് നിലവിലുള്ളത്. നൂറ്റിയഞ്ചാമത്തേതായിരിക്കും ഇടപ്പള്ളി ലുലു മാളിലേത്. ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ, വിവാഹ സാരികള്‍ക്ക് മാത്രമായി ലുലു സെലിബ്രേറ്റ്, മറ്റു ഫാഷന്‍ - വസ്ത്രശേഖരങ്ങളുമായി ലുലു ഫാഷന്‍, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍ക്കായി ലുലു ഐകണക്ട് എന്നിവയും എംകെ ഗ്രൂപ്പ് തന്നെ ഒരുക്കുന്നുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ സമുച്ചയവും ലുലു മാളിലുണ്ടാവും. പിവിആര്‍ സിനിമാസിന്റേതാണ് ഇത്. മൊത്തം ഒമ്പതു സ്‌ക്രീനുകളാണ് ഉള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതും പ്രവര്‍ത്തനമാരംഭിക്കും.
മൂവായിരത്തിലേറെ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ലുലു ഷോപ്പിങ് മാളിന്റെ മറ്റൊരു പ്രത്യേകത. പാര്‍ക്കിങ്ങിനായി പ്രത്യേക നില തന്നെ തയ്യാറാക്കിയിട്ടുണ്ട്.
മാളിന് അനുബന്ധമായി നിര്‍മിക്കുന്ന മാരിയട്ടിന്റെ പഞ്ചനക്ഷത്ര ഹോട്ടലുമുണ്ടാവും. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ഇതും പ്രവര്‍ത്തനസജ്ജമാകും
Wednesday, 30 January 2013
Simple computer typing how ?
സി ഡി യില്‍ ഉള്ളത് 4 വെബ്സൈറ്റ് കളുടെ ഉപയോഗ ക്രമം ആണ്. ഈ വെബ്സൈറ്റ് കള്‍ എല്ലാം തന്നെ വര്‍ഷങ്ങള്‍ ആയി നിലവില്‍ ഉള്ളതും നല്ല രീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിന് അവാര്‍ഡ് കള്‍ ലഭിച്ചിട്ടുള്ളവയും ആണ്. ഈ സൈറ്റ് കളുടെ പൊതുവായ പ്രവര്‍ത്തന രീതി ആണ് ഒരു ഉദാഹരണത്തിലൂടെ തുടര്‍ന്ന് പറയുന്നത്.നിങ്ങള്‍ക്ക് ഒരു വീട് പണിയണം എന്ന് കരുതുക. ഇത് അറിഞ്ഞു കുറച്ചു കോണ്ട്രാക്ടര്‍ മാര്‍ നിങ്ങളെ സമീപിക്കുന്നു. അപ്പോള്‍ നിങ്ങള്‍ വീട് പണി ആരെ ഏല്പിക്കണം എന്ന് ആലോചിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ കണക്കിലെടുതെക്കാം. അതായത് ഇവര്‍ മുന്‍പ് ചെയ്ത വീടുകളുടെ പണി നല്ല രീതിയില്‍ പൂര്‍ത്തിയാക്കിയോ? ആരാണ് പണചെലവ് കുറച്ചും അതെ സമയം നല്ല രീതിയിലും വീട് പണിയുന്നത്? മുന്‍പ് ഇവരെ കൊണ്ട് വീട് പണിയിപ്പിച്ചവരുടെ അഭിപ്രായം നിങ്ങള്‍ പരിഗണിചേക്കാം. ഇതിനു മുന്പ് വീട് പണിതിട്ടില്ലാത്ത ഒരാള്‍ ഉണ്ടെങ്കില്‍ അനുഭവ പരിചയം കുറവാകാം എന്ന രീതിയില്‍ നിങ്ങള്‍ അയാള്‍ക്ക് വര്‍ക്ക് ഏല്പിക്കാന്‍ മടി കാണിച്ചേക്കാം. അതെ സമയം അനുഭവ പരിചയം ഇല്ലെങ്കിലും നല്ല രീതിയില്‍ പാസ്സ് ആയ ഒരു എഞ്ചിനീയര്‍ ആണെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ അയാളെ വര്‍ക്ക് എല്പിക്കാം.
ഏതാണ്ട് ഇത് പോലെ തന്നെയാണ് ഈ വെബ്സൈറ്റ് കളിലും നടക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള ആളുകള്‍ വിവിധ ജോലികള്‍ ചെയ്തു കിട്ടാനായി ഈ സൈറ്റ് കളില്‍ പരസ്യം ചെയ്തിട്ടുണ്ട്. ഈ ജോലികള്‍ ഏറ്റെടുക്കാന്‍ ആയി ചെല്ലുന്ന കോണ്‍ട്രാക്ടര്‍ മാരെ പോലെയാണ് നമ്മള്‍ ഓരോരുത്തരും. ജോലി ലഭിക്കാനായി റിക്വസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ ജോലി തരുന്ന വ്യക്തി നമ്മുടെ പ്രൊഫൈല്‍ കണ്ടു ഇഷ്ടപെട്ടാല്‍ ആണ് നമ്മളെ വര്‍ക്ക് ഏല്പിക്കുന്നത്. അതുകൊണ്ട് പ്രൊഫൈല്‍ ഉണ്ടാക്കുന്ന സമയത്ത് നിങ്ങളെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അതില്‍ നല്‍കണം. അതായത് നിങ്ങളുടെ അനുഭവ പരിചയം, നിങ്ങള്‍ക്ക് ഉള്ള കഴിവുകള്‍ , മുതലായവ. ഒരു വര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍, ആ വര്‍ക്ക് ഏല്‍പിച്ച വ്യക്തി നിങ്ങളെ പറ്റിയുള്ള അഭിപ്രായം പ്രൊഫൈലില്‍ എഴുതും. കൂടാതെ വര്‍ക്ക് പരസ്യം ചെയ്ത വ്യക്തി പറഞ്ഞിരിക്കുന്ന ബജറ്റില്‍ താഴെ പ്രതിഫലത്തിന് വര്‍ക്ക് ചെയ്തു കൊടുക്കാമെന്നു പറയുന്നതും ആ പ്രൊജക്റ്റ് നിങ്ങള്‍ക്ക് കിട്ടാനുള്ള ചാന്‍സ് വര്‍ധിപ്പിക്കും.ഇത്തരത്തില്‍ എങ്ങനെ വര്‍ക്ക് നു വേണ്ടി റിക്വസ്റ്റ് ചെയ്യാം എന്നുള്ള വിവരങ്ങള്‍ സി ഡി യില്‍ കൊടുത്തിട്ടുണ്ട്. നിങ്ങളെ സെലക്ട് ചെയ്താല്‍ ആ സൈറ്റില്‍ തന്നെ നിങ്ങള്‍ക്ക് മെസ്സേജ് വരുന്നതാണ്. അതിനു ശേഷം ആ വര്‍ക്ക് എങ്ങനെ ചെയ്യണം എന്നുള്ള കൂടുതല്‍ വിവരങ്ങള്‍ വര്‍ക്ക് തരുന്ന വ്യക്തി തന്നെ പറയുന്നതാണ്. for more click here
Subscribe to:
Posts (Atom)