Tuesday 21 February 2012

സര്‍ക്കാര്‍ ഉത്തരവ - നഴ്‌സുമാര്‍ക്ക് ശമ്പളം ബാങ്ക് വഴി;

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 
നഴ്‌സുമാരുടെ ശമ്പളം ബാങ്ക് വഴി നല്‍കണമെന്ന് തൊഴില്‍ വകുപ്പ് 
ഉത്തരവിറക്കി. നഴ്‌സുമാര്‍ക്ക് മിനിമം
വേതനം ലഭിക്കുന്നുണ്ടെന്ന് 
ഉറപ്പുവരുത്താനാണ് നടപടി. പ്രതിമാസ ശമ്പളം ചെക്കായി നല്‍കമെന്നാണ് 
ഉത്തരവില്‍ പറയുന്നത്.  
യഥാര്‍ത്ഥത്തില്‍ കുറഞ്ഞ ശമ്പളം മാത്രം നല്‍കി വലിയ തുക 
കൈമാറിയതായി ആശുപത്രി അധികൃതര്‍ 
വ്യാജ രേഖ ചമക്കുന്നുവെന്ന നഴ്‌സുമാരുടെ പരാതിയാണ് സര്‍ക്കാര്‍ 
ഇടപെടലിന് വഴിവെച്ചത്. സേവന 
വേതന വ്യവസ്ഥകളില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ 
വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ 
സമരത്തിലാണ്. പലയിടങ്ങളിലും നഴ്‌സുമാരുടെ ആവശ്യങ്ങള്‍ 
അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്.

No comments:

Post a Comment

Latest News