മലയാളം ബ്ലോഗേഴ്സും www.m3db.com ഉം കൈകോർക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭം! ആസ്വാദ്യകരമായ ഗാനങ്ങൾ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ സംഗമം! ആർദ്രമായ ഗാനങ്ങളെ എന്നും ഗൃഹാതുരത്വത്തോടെ മനസ്സിൽ സൂക്ഷിക്കുന്ന സ്വദേശ-വിദേശ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരം!
ഒന്നല്ല, അനേകം വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് “ഈണം” മുന്നിട്ടിറങ്ങുന്നത്. കഴിവുള്ള ഗായകർക്ക്, തങ്ങളുടെ ശബ്ദം പുറംലോകത്തേക്കെത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകൾ പുസ്തകത്താളുകളിൽ അല്ലെങ്കിൽ ബ്ലോഗിലെ പോസ്റ്റുകളിൽ മാത്രം ഒതുക്കി നിർത്തേണ്ടിവരുന്ന പ്രതിഭാധനരായ എഴുത്തുകാർക്ക് ഒരു വേദിയായി, അക്ഷരക്കൂട്ടങ്ങൾക്ക് സംഗീതം നൽകി അനുപമ ഗാനങ്ങളായി രൂപപ്പെടുത്താൻ കഴിയുന്ന പ്രതിഭാധനരായ യുവ സംഗീതസംവിധായകർക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും. അതിന് സംഗീതത്തെ സ്നേഹിക്കുന്ന സഹൃദയരായ ഓരോ മലയാളിയുടേയും ആ വലിയ മനസ്സും, ഒപ്പം, സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് സദയം അഭ്യർത്ഥിക്കുന്നു. ആദ്യ സംരംഭം കുറ്റമറ്റതെന്ന് ഒരുതരത്തിലും അവകാശപ്പെടുന്നില്ല. കവിഭാവനയിലൂടെ മാത്രം നാം കണ്ടറിഞ്ഞ ‘ഏകലോക’മെന്ന ദർശനത്തെ യാഥാർത്ഥ്യമാക്കി, ഭൂലോകത്തിന്റെ ഏതുകോണിലുമുള്ള മനസ്സുകളേയും വിരൽത്തുമ്പിലൂടെ തൊട്ടറിയാൻ പര്യാപ്തമാക്കിയ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ, പരസ്പരം കാണാതെ ലോകത്തിന്റെ പലഭാഗത്തിരുന്ന് മെനഞ്ഞെടുത്തവയാണീഗാനങ്ങളെല്ലാംതന്നെ. ആയതിനാൽ, കുറ്റങ്ങളും കുറവുകളും സ്വാഭാവികം. ആ പോരായ്മകൾ ചൂണ്ടിക്കാട്ടി വരുംകാലസംരംഭങ്ങൾക്ക് “ഈണ”ത്തിന് മാർഗ്ഗനിർദ്ദേശം നൽകാൻ ഏവരും മുന്നിട്ടു വരണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചുരുങ്ങിയ സമയപരിധിയിൽ ഇങ്ങനെയൊന്നണിയിച്ചൊരുക്കാൻ കഴിഞ്ഞതിലുള്ള നിറഞ്ഞ സന്തോഷമോടെ, “ഈണ”ത്തിന്റെ ഈ ആദ്യ ഗാനോപഹാരം സവിനയം സമർപ്പിക്കട്ടെ.കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗ്ഗിലേക്ക് പോയി നോക്കൂ !!