Saturday 30 July 2011

മൊബൈല്‍ ചാര്‍ജ്ജുകള്‍ കൂടും !!!!

കടുത്ത മല്‍സരത്തെ തുടര്‍ന്ന് കോള്‍നിരക്കുകള്‍ കുത്തനെ കുറച്ച മൊബൈല്‍ കമ്പനികള്‍ പ്രതിസന്ധി തടയുന്നതിനായി ചാര്‍ജുകള്‍ കൂട്ടാനൊരുങ്ങുന്നു.

സെക്കന്റ് പള്‍സുമായി മല്‍സരത്തിനു തിരികൊളുത്തിയ ടാറ്റാ ടോക്കോമോ തന്നെയാണ് ചാര്‍ജ്ജ് കൂട്ടുന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്. ഇപ്പോള്‍ സെക്കന്റിന് ഒരു പൈസ എന്നത് രണ്ടു പൈസയാക്കി ഉയര്‍ത്തുമെന്നാണ് ടോക്കോമോയുടെ അറിയിപ്പ്. തല്‍ക്കാലം പുതിയ വരിക്കാര്‍ക്ക് പേടിക്കേണ്ട കാര്യമില്ല. ഒരു വര്‍ഷം പൂര്‍ത്തിയാവരുടെ ചാര്‍ജ്ജാണ് ആദ്യം കൂട്ടുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും ചാര്‍ജ് കൂട്ടുകയല്ലാതെ മറ്റു പോംവഴികളില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി പ്രീപെയ്ഡ് ചാര്‍ജുകളില്‍ എയര്‍ ടെല്‍ വര്‍ധനവ് വരുത്തി.

ഫ്രീഡം, അഡ്വാന്റേജ് പാക്കേജുകളിലെ ചാര്‍ജ് മിനിറ്റിന് 50 പൈസയില്‍ നിന്ന് 60 പൈസയാക്കി ഉയര്‍ത്തി. ലാന്‍ഡ് ലൈനിലേക്കുള്ള എസ്.ടി.ഡി കോളുകളുടെ ചാര്‍ജ് 90 പൈസയാണ്. ലോക്കല്‍ എസ്.എം.എസിന് ഒരു രൂപയും നാഷണല്‍ എസ്.എം.എസിന് 1.50 രൂപയും ചാര്‍ജ് ചെയ്യും. നിലവിലുള്ള ഓഫറുകളുടെ കാലാവധി പൂര്‍ത്തിയായതിനുശേഷം മാത്രമേ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരൂ.

അനാരോഗ്യപരമായ മല്‍സരം, ത്രി ജി സ്‌പെക്ട്രത്തിനായി നല്‍കിയ കോടികള്‍, ടു ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട അഴിമതിയും അതുണ്ടാക്കിയ സാങ്കേതികപ്രശ്‌നങ്ങളും ഇത്തരമൊരു ഒരു കടുത്ത തീരുമാനത്തിലേക്ക് കമ്പനികളെ നയിക്കുകയായിരുന്നു. for more click here

No comments:

Post a Comment

Latest News