ഓഹരി നിക്ഷേപം ആരംഭിക്കാനുള്ള തീരുമാനമെടുക്കുന്ന ഒരു നിക്ഷേകന്‍ അതിനായി ഒരു ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുകയും മറ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്യുന്നതിനു മുമ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്- ഡീമാറ്റ് അക്കൗണ്ട് തുറന്ന് ഓഹരി വ്യാപാരം ആരംഭിക്കാനായി ഏത് ബ്രോക്കിങ് കമ്പനിയെയാണ് തിരഞ്ഞെടുക്കേണ്ടത്? ഓഹരികളെ നിരീക്ഷിക്കാനും സ്വന്തമായി തീരുമാനങ്ങളെടുക്കാനുമുള്ള നൈപുണ്യമുള്ള നിക്ഷേപകരെ സംബന്ധിച്ചാണെങ്കില്‍ പോലും ഓഹരി വ്യാപാരം നടത്താനായി ഏത് ബ്രോക്കിങ് കമ്പനിയെ തിരഞ്ഞെടുക്കുന്നുവെന്നത് പ്രധാനമാണ്.
ചില ബ്രോക്കിങ് കമ്പനികള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബ്രോക്കറേജില്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. സാധാരണ നിലയില്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ വ്യാപാരം നടത്തിയ തുകയുടെ 0.5 ശതമാനമാണ് ബ്രോക്കിങ് സ്ഥാപനങ്ങള്‍ ബ്രോക്കറേജായി ഈടാക്കുന്നത്. ഉദാഹരണത്തിന് 10,000 രൂപയുടെ ഓഹരികള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ നല്‍കേണ്ട ബ്രോക്കറേജ് 50 രൂപയാണ്. ഇതിനു പുറമെ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ്, ബ്രോക്കറേജിനുള്ള സര്‍വീസ് ടാക്‌സ് തുടങ്ങിയവയും നല്‍കേണ്ടി വരും. ബ്രോക്കറേജില്‍ കിഴിവ് നല്‍കിയും സൗജന്യ ഡീമാറ്റ് അക്കൗണ്ട് വാഗ്ദാനം ചെയ്തുമാണ് ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ബ്രോക്കിങ് കമ്പനികളെയും ബ്രോക്കിങ് പാക്കേജുകളെയും തിരഞ്ഞെടുക്കുന്നതിനു മുമ്പ് നിങ്ങള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്- നിങ്ങള്‍ ഒരു നിക്ഷേപകനാണോ അതോ ഒരു ട്രേഡറാണോ? ടെക്‌നിക്കല്‍ അനാലിസിസിന്റെയും മറ്റും സഹായത്തോടെ നിരന്തരമായ ട്രേഡിങ് നടത്തുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ബ്രോക്കറേജ് വഴി നിങ്ങള്‍ക്ക് നല്ലൊരു ചെലവ് തന്നെ വരും. വലിയ തോതില്‍ നിരന്തരമായി ട്രേഡ് ചെയ്തു വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ട്രേഡിങ്ങിന്റെ ചെലവ് കുറക്കുക എന്നത് പ്രധാനമാണ്. ആ സാഹചര്യത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്നതിനായി ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് മാത്രം ഈടാക്കുന്ന ബ്രോക്കിങ് കമ്പനികളുടെ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. കുറഞ്ഞ നിരക്കിലുള്ള പ്രീ-പെയ്ഡ് ബ്രോക്കറേജ് സ്‌കീം, നിശ്ചിത ബ്രോക്കറേജ് മാത്രം ഈടാക്കുന്ന സ്‌കീം തുടങ്ങിയ ബ്രോക്കറേജ് സ്‌കീമുകള്‍ ചില കമ്പനികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ട്രേഡര്‍മാരെ സംബന്ധിച്ചിടത്തോളം ട്രേഡ് ചെയ്യുന്നതിന് അനുസരിച്ച് ബ്രോക്കറേജ് നല്‍കുന്ന സ്‌കീമുകളേക്കാള്‍ അനുയോജ്യമായിരിക്കുന്നത് ഇത്തരത്തിലുള്ള സ്‌കീമുകളായിരിക്കും. ഒരു ട്രേഡര്‍ക്ക് താന്‍ ചെയ്യുന്ന ശരാശരി വ്യാപാര തോത് പരിഗണിച്ച് തനിക്കിണങ്ങുന്ന ബ്രോക്കറേജ് സ്‌കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ചില ബ്രോക്കിങ് സ്ഥാപനങ്ങള്‍ എത്ര വലിയ ഇടപാടിനും 20 രൂപ മാത്രം ബ്രോക്കറേജായി ഈടാക്കുന്ന പാക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നിങ്ങള്‍ ഒരു നിക്ഷേപകന്‍ ആണെങ്കില്‍ കുറഞ്ഞ ബ്രോക്കറേജിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു ബ്രോക്കിങ് കമ്പനിയെ തിരഞ്ഞെടുക്കുന്നത് യുക്തിസഹമല്ല. കാരണം രണ്ട് വര്‍ഷത്തേക്കോ മൂന്ന് വര്‍ഷത്തേക്കോ മികച്ച നേട്ടം ലക്ഷ്യമാക്കി നിക്ഷേപം നടത്തുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ബ്രോക്കറേജ് ഒരു പ്രധാന ഘടകമേയല്ല. മറിച്ച് ബ്രോക്കിങ് കമ്പനി നിങ്ങള്‍ക്ക് മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തുന്നതിന് വേണ്ട ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ടോ എന്നതാണ് പ്രധാനം. ഉദാഹരണത്തിന് 1,00,000 രൂപയുടെ നിക്ഷേപം നടത്തിയ ഒരു നിക്ഷേപകന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് 50 ശതമാനം നേട്ടത്തോടെ ആ ഓഹരി വില്‍ക്കുന്നുവെന്ന് കരുതുക. നേട്ടമായി ലഭിച്ചത് 50,000 രൂപ. ബ്രോക്കറേജായി നല്‍കിയതാകട്ടെ 500 രൂപ (1,00,000 രൂപയുടെ ഓഹരികള്‍ വാങ്ങിയതിനുള്ള ബ്രോക്കറേജ്)+750 രൂപ(1,50,000 രൂപയുടെ മൂല്യമുള്ള ഓഹരികള്‍ വിറ്റതിനുള്ള ബ്രോക്കറേജ്)= 1250 രൂപ. 0.3 ശതമാനമാണ് ബ്രോക്കറേജെങ്കില്‍ 300 രൂപ+450 രൂപ=750 രൂപയാരിക്കും ബ്രോക്കറേജായി നല്‍കേണ്ടത്. കിട്ടിയ ലാഭം പരിഗണിക്കുമ്പോള്‍ ബ്രോക്കറേജിലുള്ള ഈ വ്യത്യാസം അമിത ചെലവാണെന്ന് പറയാനാകില്ല. മറിച്ച് ബ്രോക്കറേജ് കിഴിവ് നല്‍കുന്നില്ലെങ്കില്‍ പോലും കമ്പനി ശരിയായ സമയത്ത് നിങ്ങള്‍ക്ക് ശരിയായ നിക്ഷേപ ഉപദേശം നല്‍കുന്നുണ്ടെങ്കില്‍ ബ്രോക്കറേജിലെ ഇത്തരത്തിലുള്ള അന്തരം ഒരു പ്രധാന ഘടകമായി പരിഗണിക്കേണ്ടതില്ല എന്നതാണ് വാസ്തവം.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു ബ്രോക്കിങ് കമ്പനി തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപ ഉപദേശങ്ങളിലെ വിശ്വാസ്യതയും സുതാര്യതയുമാണ് ഏറെ പ്രധാനമായിരിക്കുന്നത്. സൗജന്യമായി ലഭിച്ച ഡീമാറ്റ് അക്കൗണ്ടില്‍ കുറഞ്ഞ ബ്രോക്കറേജ് മാത്രം നല്‍കി നിക്ഷേപം നടത്തിയാലും നിക്ഷേപ ഉപദേശങ്ങള്‍ ശാസ്ത്രീയവും സുതാര്യവുമല്ലെങ്കില്‍ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നു വരില്ല എന്ന് ഓര്‍ത്തിരിക്കുക.

No comments:
Post a Comment