Saturday, 22 September 2012

ഇനി കുറഞ്ഞ ചെലവില്‍ പണം മാറ്റാം !!

ഓണ്‍ലൈനിലൂടെ പണം കൈമാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെഫ്റ്റ് ചാര്‍ജില്‍ ഇളവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പുതിയ ഉത്തരവ് പ്രകാരം 10000 രൂപ നെഫ്റ്റിലൂടെ മാറ്റുമ്പോള്‍ പരമാവധി 2.50 പൈസമാത്രമേ ഈടാക്കാന്‍ സാധിക്കൂ. അതേ സമയം 10000 രൂപയ്ക്ക് മുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴുള്ള ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല.പതിനായിരും മുതല്‍ ഒരു ലക്ഷം രൂപ വരെ അഞ്ചു രൂപയാണ് ഈടാക്കുക. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാണെങ്കില്‍ പരമാവധി ഈടാക്കാവുന്ന തുക പതിനഞ്ചായി കേന്ദ്രബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് 25 രൂപയാണ് ചാര്‍ജ്. ആഗസ്ത് ഒന്നു മുതലാണ് പുതിയ റേറ്റുകള്‍ നിലവില്‍ വരിക.
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നതിന്റെ ചുരുക്കമാണ് ആര്‍ടിജിഎസ്. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ എന്നാണ് നെഫ്റ്റിന്റെ പൂര്‍ണരൂപം. നെഫ്റ്റ് സമയം ഒരോ ബാങ്കിലും വ്യത്യസ്തമാണ്. ഒട്ടുമിക്ക ഇന്ത്യന്‍ ബാങ്കുകളും അതാത് പ്രവര്‍ത്തി സമയത്തിനുള്ളില്‍ പണം കൈമാറുന്നുണ്ട്. അപൂര്‍വം ചില ബാങ്കുകളില്‍ ഇത് തൊട്ടടുത്ത ദിവസമേ എക്കൗണ്ടിലെത്തൂ.
നെഫ്റ്റിന് ഒരു മണിക്കൂര്‍ ഇടവിട്ട സെറ്റില്‍മെന്റാണുള്ളത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴു വരെ 11 സെറ്റില്‍മെന്റാണുള്ളത്. ശനിയാഴ്ച ഒമ്പതുമുതല്‍ ഒന്നുവരെ അഞ്ചു സെറ്റില്‍മെന്റും.

(courtesy:malayalam.oneindia.)

No comments:

Post a Comment

Latest News