രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തീരുമാനിച്ചു. തുടക്കത്തില്‍ പത്തുരൂപ നോട്ടുകളാണ് പോളിമര്‍/പ്ലാസ്റ്റിക് രൂപത്തിലിറക്കുന്നത്.
വ്യത്യസ്ത കാലാവസ്ഥകളുള്ള ജയ്പൂര്‍, സിംല, ഭുവനേശ്വര്‍, മൈസൂര്‍, കൊച്ചി എന്നിവിടങ്ങളിലാണ് നോട്ടുകള്‍ ആദ്യം വിതരണം ചെയ്യുന്നത്.
കള്ളനോട്ടിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആസ്‌ത്രേലിയയിലാണ് പ്ലാസ്റ്റിക് നോട്ടുകള്‍ ആദ്യമിറങ്ങിയത്. കടലാസ് നോട്ടിനേക്കാളും ആയുസ്സുകൂടുമെന്നതും കള്ളനോട്ടുണ്ടാക്കാന്‍താരതമ്യേന ബുദ്ധിമുട്ടായിരിക്കുമെന്നതുമാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്.
കീറിയ നോട്ടുകളെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യവുമില്ല. സര്‍ക്കാറിനെ സംബന്ധിച്ച പേപ്പര്‍ നോട്ടുണ്ടാക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവയുണ്ടാക്കാന്‍ സാധിക്കുമെന്ന മെച്ചവുമുണ്ട്.
സാധാരണ നോട്ടുകളേക്കാള്‍ നാലുമടങ്ങ് ആയുസ്സെങ്കിലും ഇതിനുണ്ടാകും. നോട്ട് നിര്‍മിച്ചു നല്‍കുന്നതിന് ആഗോള അടിസ്ഥാനത്തില്‍ തന്നെ റിസര്‍വ് ബാങ്ക് ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. ഇപ്പോള്‍ ന്യുസിലാന്‍ഡ്, റൊമേനിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം നോട്ടുകള്‍ പ്രചാരത്തിലുണ്ട്.
No comments:
Post a Comment