ഒരു ഗ്രാമത്തിലെ എല്ലാവര്‍ക്കും 100 ഗ്രാം സ്വര്‍ണവും 100 ഗ്രാം വെളളിയും! ഇത് വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന വാഗ്‌ദാനമല്ല, ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലുളള ചാങ്‌ജിയാങ്ങ് ഗ്രാമത്തിന്റെ വ്യവസായ സംരംഭമായ ജിയാംങ്‌സു സിന്‍ ചാങ് ജിയാങ് ഗ്രൂപ്പ് ഗ്രാമവാസികള്‍ക്ക് നല്‍കിയ സമ്മാനമാണിത്.ചൈനയില്‍ മുന്‍പന്തിയിലുളള 20 കമ്പനികളില്‍ ഒന്നാണ് ജിയാംങ്‌സു സിന്‍ ചാങ് ജിയാങ് ഗ്രൂപ്പ്. എട്ടോളം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് വന്‍ വിജയമായതാണ് ഗ്രാമവാസികള്‍ക്ക് മഞ്ഞലോഹത്തിന്റെ അത്ഭുതം സമ്മാനിച്ചത്. 2009 ല്‍ ഗ്രാമത്തിലെ പാര്‍ട്ടി സെക്രട്ടറി നല്‍കിയ വാഗ്‌ദാനമാണ് രണ്ടാഴ്‌ച മുമ്പ് പാലിക്കപ്പെട്ടത്. ഗ്രാമവാസികള്‍ക്ക് ആദ്യം വിലപിടിച്ച വസ്‌തുക്കള്‍ സൂക്ഷിക്കുന്നതിനുളള ഒരു സേഫാണ് കമ്പനി നല്‍കിയത്. പിന്നീട്, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്രാമത്തിലേക്ക് 600 കിലോഗ്രാം സ്വര്‍ണവും വെളളിയും എത്തിച്ചു. ഇവ 100 ഗ്രാം വീതമുളള ബാറുകളായി എല്ലാവര്‍ക്കും വീതിച്ച് നല്‍കി. ധനം വന്ന വഴി കണ്ട് ഗ്രാമവാസികള്‍ സന്തോഷത്താല്‍ മതിമറന്നുപോയി. ഗ്രാമത്തിലെ ഏറ്റവും വലിയ കുടുംബത്തിന് ലഭിച്ച സ്വര്‍ണത്തിന്റെയും വെളളിയുടെയും കണക്കറിഞ്ഞാല്‍ നാം മൂക്കത്ത് വിരല്‍വച്ചുപോകും-700 ഗ്രാം സ്വര്‍ണവും അത്ര തന്നെ വെളളിയും! എന്തായാലും ചാങ്‌ജിയാങ്ങ് ഗ്രാമവാസികള്‍ ഇപ്പോള്‍ പണക്കാര്‍ എന്ന ലേബലിലാണ് അറിയപ്പെടുന്നത്. അതിനാല്‍ ഇവിടുത്തുകാര്‍ക്കു വേണ്ടി വിവാഹ കമ്പോളത്തില്‍ നല്ല മത്സരം തന്നെ ഉണ്ടാവുമെന്നുമാണ് കരുതുന്നത്.
Saturday, 7 April 2012
ഗ്രാമീണര്‍ക്കെല്ലാം 100 ഗ്രാം സ്വര്‍ണം!!
Subscribe to:
Post Comments (Atom)
Just received a check for $500.
ReplyDeleteSometimes people don't believe me when I tell them about how much money you can earn by taking paid surveys online...
So I show them a video of myself getting paid $500 for paid surveys to finally set the record straight.