Monday, 15 December 2014

പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....!!!

നല്ലൊരു സമര രീതി ഇതാ .. നമ്മളെ പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....
പുതിയ ബാങ്ക് നിയമം അനുസരിച്ച് നമ്മുടെ അക്കൗണ്ട്‌ ഉള്ള ബാങ്ക് atm ല്‍ നിന്നും പണം എടുക്കണോ ബാലന്‍സ് നോക്കാനോ വെറും 5 തവണ മാത്രമേ സൗജന്യം ഉള്ളു .. അതില്‍ കൂടുതല്‍ ആയാല്‍ ഓരോ തവണയും 20 രൂപ അധികം ഈടാക്കും എന്ന് ...
മറ്റു ബാങ്ക് atm ല്‍ ഇതു 3 തവണയും .....
ഇതില്‍ കൂടുതല്‍ ഏതു ബാങ്കില്‍ ആയാലും ബാലന്‍സ് ചെക്ക്‌ ചെയ്താലും 20 രൂപ ചാര്‍ജ് ഈടാക്കും .,
അതും കോടാനു കോടി രൂപ കള്ളപണം ഉള്ള നമ്മുടെ നാട്ടില്‍ ...
പാവപെട്ടവന്‍ 100 ഉം 500 ഉം സ്വരുക്കൂട്ടിയ പണം ബാങ്കില്‍ ഇടുമ്പോള്‍ ആവശ്യത്തിനു മാത്രം എടുത്താല്‍ മതി എന്ന് കരുതിയാല്‍ നമ്മള്‍ പെട്ടു .
..നമ്മുടെ പണം എടുക്കാന്‍ നമ്മള്‍ ബാങ്കിന് 20 അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥ ...
ഇതിനു നമ്മള്‍ വിചാരിച്ചാല്‍ എല്ലാ ബാങ്ക്കള്‍ക്കും ഒരു ഉത്തരം കൊടുക്കാം ... എന്താണെന്നോ ?
നമ്മള്‍ പണം ആവശ്യം ഉള്ളപ്പോള്‍ എല്ലാം ബാങ്കില്‍ ചെന്ന് എഴിതികൊടുത്തു പണം വാങ്ങുക ...അത് 100 രൂപ ആയാല്‍ പോലും ...പിന്നെ ബാലന്‍സ് ചെക്ക്‌ ചെയ്യാനും ,.. നമ്മള്‍ ആവശ്യപെട്ടാല്‍ അത് പറഞ്ഞു തരാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട് ..അവര്‍ പറഞ്ഞു തന്നെ പറ്റു ...
ഇങ്ങനെ എല്ലാരും ചെയ്തു തുടങ്ങിയാല്‍ ബാങ്കുകാര്‍ അവരുടെ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും ...തീര്‍ച്ചയായും ...
കാരണം അവരുടെ ജോലി ഭാരം ഇരട്ടിക്കും ......
ഒന്ന് ഓര്‍ത്ത് നോക്കു നമ്മുക്ക് വേണ്ടി ആരും മിണ്ടില്ല കാരണം നമ്മുടെ കയ്യില്‍ പണമില്ല .. ഉള്ളതാണേല്‍ തിരിച്ചു കിട്ടാന്‍ വീണ്ടും പണം കൊടുക്കേണ്ട അവസ്ഥയും ....

(courtesy: Poompatta

Friday, 28 November 2014

പി.എഫ്. തിരിച്ചെടുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം !!



ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പ്രോവിഡന്റ് ഫണ്ട് തിരിച്ചെടുക്കാനുള്ള സംവിധാനം ഡിസംബറില്‍ തയ്യാറാകും. ഫണ്ട് പിന്‍വലിക്കല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാകുകയാണ് ഇതോടെ. അപേക്ഷയില്‍ മൂന്നുദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കാനാകുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) അറിയിച്ചു. ഏതാണ്ട് അഞ്ചുകോടി ഉപയോക്താക്കള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 20-30 ശതമാനം വരെ അപേക്ഷകള്‍ ഓണ്‍ലൈനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴും ജോലി വിട്ടുപോകുമ്പോഴും ഒക്കെ പി.എഫുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്ലെയിമുകള്‍ക്കായി അപേക്ഷ പൂരിപ്പിച്ച് നേരിട്ട് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുമ്പോള്‍ ഉപയോക്താക്കളുടെയും ഇ.പി.എഫ്.ഒ. ജീവനക്കാരുടെയും ജോലി ഭാരം കുറയും. പി.എഫ്. അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പുതിയ സംവിധാനം ഉപയോഗപ്പെടുത്താം. ഇതുവഴി തട്ടിപ്പിനുള്ള അവസരം പരമാവധി കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ സുതാര്യതയും ഇ.പി.എഫ്.ഒ. ഉറപ്പുനല്‍കുന്നു.

Saturday, 25 October 2014

എൻ.എസ്.ഇ. സർട്ടിഫിക്കേഷൻ പ്രോഗ്രാം:രജിസ്‌ട്രേഷൻ തുടങ്ങി !!



കൊച്ചി:  നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കൊച്ചി സെന്ററിൽ നടത്തുന്ന എൻ.സി.എഫ്.എം. ടെസ്റ്റുകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷ്യൽ മാർക്ക​റ്റിംഗ്, ഓൺലൈൻ ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നിവയാണ് കേരളത്തിലെ മ​റ്റ് സെന്ററുകൾ.

കൊമേഴ്‌സ്യൽ ബാങ്കിംഗ് ഇൻ ഇന്ത്യ, ഓഹരി വിപണി, മാർക്ക​റ്റ് റിസ്‌ക് മാനേജ്‌മെന്റ്, മൂലധന വിപണി, സ്ഥിരവരുമാനം, ഇൻവെസ്‌റ്റ്​മെന്റ്  അനാലിസിസ്, പോർട്ട്‌ ഫോളിയോ മാനേജ്‌മെന്റ്, മൈക്രോ എക്കണോമിക്‌സ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ് എന്നിവയാണ് വിഷയങ്ങൾ. വിവരങ്ങൾക്ക്:http://www.nseindia.com/education/content/nse_certification.htm, ടോൾഫ്രീ നമ്പർ:  1800220051, 1800-22-0051.

Thursday, 25 September 2014

Earn money by utube how ?


എട്ടു വയസ്സുകാരനായ ഇവാന്‍ എന്നാ US ബാലന്‍ യുടുബിലൂടെ പ്രതി വര്‍ഷം സമ്പാദിക്കുന്നത് 13 ലക്ഷം ഡോളര്‍. അതെങ്ങനെയാണെന്നറിയണ്ടേ...? കളിപ്പാട്ടവുമായി കളിച്ചു നിരൂപണം നടത്തുകയാണ് ഇവാന്‍. എന്നിട്ട് ആ നിരൂപണങ്ങള്‍ ഇവാന്റെ സ്വന്തം യുട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. 

ഒരു തമാശക്ക് വേണ്ടിയായിരുന്നു ഇവാന്‍ ഇത് തുടങ്ങിയത്. എന്നാല്‍ ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ഈ കൊച്ചു മിടുക്കന് കിട്ടിയത്. കാഴ്ചക്കാരുടെ എണ്ണം 750 മില്ല്യന്‍ കഴിഞ്ഞപ്പോള്‍ യുട്യൂബ് അതികൃതര്‍ ഇവാന് സ്റ്റാര്‍ സര്‍ടിഫിക്കറ്റ് നല്‍കി.

പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന പരസ്യത്തില്‍ നിന്നാണ് ഇവാന് വരുമാനം ലഭിക്കുന്നത്. ഇവാനെ സഹായിക്കാനായി പിതാവും കൂട്ടിനുണ്ട്.

ഈ കുട്ടി മിടുക്കന്റെ വീഡിയോകള്‍ കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്തോളൂ...


ഈ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമെന്റ്സില്‍ അറിയിക്കുക..
-----------------------------------------------

Wednesday, 10 September 2014

Earning opportunitities


Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com

Latest News