Tuesday, 11 February 2014

സുക്കര്‍ബര്‍ഗും ഭാര്യയും സംഭാവന നല്‍കിയത് 970 മില്യന്‍ ഡോളര്‍ !!


വാഷിങ്ടണ്‍: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രസില്ല ചാനും 2013ല്‍ സംഭാവന നല്‍കിയത് 970 മില്യന്‍ യു.എസ് ഡോളര്‍. ഏകദേശം 6,000 കോടിയിലധികം രൂപ. ക്രോണിക്ക്ള്‍ ഓഫ് ഫിലാന്‍ദ്രോപി മാഗസിന്‍ പുറത്തിറക്കിയ ‘2013ലെ ഏറ്റവും ഉദാരമനസ്കരായ 50 അമേരിക്കക്കാരുടെ ലിസ്റ്റി’ല്‍ ദമ്പതികള്‍ ഒന്നാം സ്ഥാനത്തത്തെി. ഫേസ്ബുക് സ്റ്റോക്കിന്‍െറ 18 മില്യന്‍ ഓഹരികളാണ് ഇരുവരും വിറ്റഴിച്ചത്.
മാസികയുടെ പട്ടികയിലെ 50 പേരും കൂടി പോയ വര്‍ഷം ആകെ സംഭാവന നല്‍കിയത് 7.7 ബില്യന്‍ യു.എസ് ഡോളറാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന ന ല്‍കുന്ന മറ്റുള്ളവര്‍ പട്ടികയില്‍ ഇടം നേടാത്തത് അവര്‍ സംഭാവന നല്‍കുന്നത് നിര്‍ത്തിയതുകൊണ്ടല്ളെന്നും, 2013ലെ അവരുടെ സംഭാവന പോയവര്‍ഷങ്ങളിലെ വാഗ്ദാനങ്ങളായി എണ്ണിയതുകൊണ്ടാണെന്നും മാഗസിന്‍ എഡിറ്റര്‍ വ്യക്തമാക്കി.
ഇതിന് ഉദാഹരണമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സിനെയും ഭാര്യയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Courtesy: (madhyamam)

Monday, 3 February 2014

പഴയ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ !!


റെയ്ഡിനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന കേന്ദ്രമന്ത്രിയുടെ ഡല്‍ഹിയിലെ വീട്ടിലെ പൂജാമുറിയില്‍ സ്യൂട്ട്‌കേസുകളിലും പോളിത്തീന്‍ ചാക്കുകളിലുമായി 500 ന്റെയും 1000 ന്റെയും നോട്ടുകള്‍. നോട്ടുകളുടെ കൂമ്പാരം എണ്ണിത്തീര്‍ക്കാന്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്നു. ഇതിനോടൊപ്പം മന്ത്രിയുടെ ഹിമാചല്‍ പ്രദേശിലെ വീട്ടിലും റെയ്ഡ് ഉണ്ടായിരുന്നു. കട്ടിലിനടിയിലും തലയണ ഉറകളിലുമായിരുന്നു നോട്ടുകളുടെ കൂമ്പാരം. ആകെ കിട്ടിയത് മൂന്നേകാല്‍ കോടി രൂപ. എല്ലാം 500 ഉം ആയിരവും.സുഖ്‌റാമിന്റെ ഈ കഥ ഓര്‍ത്തത് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ്. പുതിയ സുഖ്‌റാമുമാര്‍ മാര്‍ച്ച് 31 ന് ശേഷം തങ്ങളുടെ നോട്ട് കൂമ്പാരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയാണെങ്കില്‍ ഒന്ന് ശ്രദ്ധിക്കേണ്ടിവരും -2005 ന് മുമ്പുള്ള നോട്ടുകളാണോ ഇവയെന്ന്.മറ്റൊരു പൊതു തിരഞ്ഞെടുപ്പ് വരികയാണ്. എല്ലാ തിരഞ്ഞെടുപ്പുകളും ജനാഭിപ്രായത്തിന്റെ മാത്രം വിധിയെഴുത്തല്ല; നോട്ടുകെട്ടുകളുടെ കൂടി യാണ്. രാഷ്ട്രീയം പറയാനല്ല ഈ കഥകളൊക്കെ ഓര്‍ക്കുന്നത്. വളരെ നിരുപദ്രവമെന്ന് തോന്നും ആര്‍.ബി.ഐ. ഉത്തരവ്. എന്നാല്‍, ഇത് നടപ്പാവുമ്പോള്‍ നോട്ടുകെട്ടുകളുടെ ഉടമയും ബാങ്കുകാരും വിയര്‍ക്കും. മാര്‍ച്ച് 31 ന് ശേഷം 2005 ന് മുമ്പുള്ള, ഇന്ന് പ്രചാരത്തിലുള്ള എല്ലാ നോട്ടുകളും പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതില്‍ 10 രൂപ മുതല്‍ 1,000 രൂപ നോട്ട് വരെ ഉള്‍പ്പെടും. for more click here 

(courtesy: mathrubhumi)

Monday, 6 January 2014

സൗജന്യ എടിഎം ഉപയോഗം അഞ്ചാക്കി !!


കൊച്ചി: ബാങ്കുകള്‍ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ നിലവില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. എന്നാല്‍ ഇത് മാസം അഞ്ച് ഇടപാടുകളായി പരിമിതപ്പെടുത്താനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്. 
അതോടെ, അക്കൗണ്ടുള്ള ബാങ്കുകളിലെ എടിഎമ്മുകളില്‍ പോലും പ്രതിമാസം അഞ്ചു ഇടപാടുകളേ സൗജന്യമായി നടത്താന്‍ കഴിയൂ. നിലവില്‍ മറ്റു ബാങ്കുകളിലെ എടിഎമ്മുകള്‍ക്കാണ് ഈ നിയന്ത്രണമുള്ളത്. ഇതു നടപ്പാക്കുകയാണെങ്കില്‍ എടിഎമ്മിലെ ഓരോ ഇടപാടിനും 4-5 രൂപ മുതല്‍ 10 രൂപ വരെ ചെലവു വരും. ഈ ചെലവ് ഇടപാടുകാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് ബാങ്കുകളുടെ നീക്കം.ബാംഗ്ലൂരില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ എടിഎമ്മുകളിലെ സുരക്ഷ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 24 മണിക്കൂറും സെക്യൂരിറ്റി ഗാര്‍ഡുമാര്‍ വേണമെന്നും എല്ലാ കൗണ്ടറുകളിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. 
എടിഎം ഇടപാടുകള്‍ക്ക് ന്യായമായ നിരക്ക് ഈടാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ.സി.ചക്രബര്‍ത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ എടിഎമ്മുകളുടെ എണ്ണം 1.37 ലക്ഷമായിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് നാലു ലക്ഷം എടിഎമ്മുകളുടെ ആവശ്യമുണ്ടെന്നാണ് അനുമാനം.
(courtesy: mathrubhumi)

Wednesday, 11 September 2013

രൂപ ഡോളറിനെതിരെ കരകയറുന്നു !!

മുംബൈ: തുടര്‍ച്ചയായ ഇടിവിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം കരകയറുന്നു. ചൊവ്വാഴ്ച വിനിമയ നിരക്ക് 99 പൈസ ഉയര്‍ന്ന് 64.33 രൂപയിലെത്തി. ഇടിവില്‍ നിന്ന് രൂപയെ കരകയറ്റുന്നതിന് കഴിഞ്ഞ വാരത്തില്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതാണ് മൂല്യം ഉയരുന്നതിന് സഹായകമായത്. വെള്ളിയാഴ്ച ഡോളറിനെതിരെ 77 പൈസ കൂടി 65.24 രൂപ നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിപ്പിച്ചത്. മൂന്ന് തവണയായി 239 പൈസയുടെ (3.53 ശതമാനം) നേട്ടമാണ് രൂപ കൈവരിച്ചിട്ടുള്ളത്.
അതേസമയം, ചൊവ്വാഴ്ച മുംബൈ ഓഹരി സൂചിക 20,000 ഭേദിച്ചു. തുടക്കത്തില്‍ 19,448.39ല്‍ വ്യാപാരം ആരംഭിച്ച വിപണി 20,000 ഭേദിച്ച് 20,012.69 വരെയെത്തി. സെന്‍സെക്സ് 727.04 പോയന്‍റ് ഉയര്‍ന്ന് 19,997.10ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 216.35 പോയന്‍റ് കൂടി 5,896.75ല്‍ എത്തി.
വാഹനം, മൂലധന ഉത്പന്നം, റിയല്‍റ്റി, ബാങ്കിങ്, എഫ്.എം.സി.ജി എന്നീ ഓഹരികളുടെ വ്യാപാരം സ്ഥിരതയോടെയാണ് പുരോഗമിക്കുന്നത്. ടാറ്റ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍, കോള്‍ ഇന്ത്യ, ഐ.ടി.സി, മാരുകി സുസുക്കി, എസ്.ബി.ഐ, ഹീറോ മോട്ടോകോര്‍പ്പ്, എം. ആന്‍റ് എം, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു.

Latest News