വീട്ടിലിരുന്നുകൊണ്ട് എങ്ങിനെ വരുമാനം ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ആശയമാണ് ഞാനീ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് തികച്ചു നിയമപരമായ ഇന്ന് വളരെയധികം ആളുകൾ ചെയ്തുകൊണ്ടിരിയ്ക്കുന്ന റിമോട്ട് ഫ്രീലാൻസിംഗ് എന്നുള്ള ഒരു നൂതന ആശയമാണ്. വളരെയധികം ആളുകളാണ് ഇന്ന് ഇതിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്. ഞങ്ങൾ ഇത് വളരെയധികം വർഷങ്ങളായി വിജയകരമായ രീതിയിൽ ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യമായതിനാൽ വളരെ ആധികാരികമായിത്തന്നെ എനിക്കിയ്ത് നിങ്ങളുമായി പങ്കുവയ്ക്കാൻ സാധിയ്ക്കുന്നതുമാണ്. എന്നെപ്പോലെത്തന്നെ പ്രത്യേകിച്ച് വീട്ടിലുരുന്നുകൊണ്ട് ജോലി ചെയ്യാൻ ആഗ്രഹമുള്ള വീട്ടമ്മമാർക്ക് ഇത് നന്നായിരിക്കും എന്നു തന്നെയാണ് എൻ്റെ വിശ്വാസം.