മുംബൈ: മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം നഗരങ്ങളില്‍ പ്രതിമാസം അഞ്ചില്‍ നിന്ന് രണ്ടായി കുറക്കുന്നു. അതേസമയം, ഗ്രാമങ്ങളില്‍ അഞ്ച് തവണ സൗജന്യമായി പിന്‍വലിക്കാനുള്ള അവസരം തുടരാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.
മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍നിന്ന് രണ്ടില്‍ കൂടുതല്‍ തവണ പണം പിന്‍വലിക്കുകയാണെങ്കില്‍ നഗരവാസികള്‍ക്ക് ഓരോ തവണയും 20 രൂപ വീതം നല്‍കേണ്ടി വരും. നിലവില്‍ 15 രൂപയാണ് ഈടാക്കുന്നത്. ഇതര ബാങ്കുകളില്‍നിന്ന് സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം കുറക്കണമെന്നും മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നവരില്‍നിന്ന് ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കണമെന്നും ബാങ്കുകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുവരുകയാണ്.
No comments:
Post a Comment