Wednesday, 30 January 2013

Simple computer typing how ?

സി ഡി യില്‍ ഉള്ളത് 4 വെബ്സൈറ്റ് കളുടെ ഉപയോഗ ക്രമം ആണ്. ഈ വെബ്സൈറ്റ് കള്‍ എല്ലാം തന്നെ വര്‍ഷങ്ങള്‍ ആയി നിലവില്‍ ഉള്ളതും നല്ല രീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിന് അവാര്‍ഡ്‌ കള്‍ ലഭിച്ചിട്ടുള്ളവയും ആണ്. ഈ സൈറ്റ് കളുടെ പൊതുവായ പ്രവര്‍ത്തന രീതി ആണ് ഒരു ഉദാഹരണത്തിലൂടെ തുടര്‍ന്ന് പറയുന്നത്.നിങ്ങള്‍ക്ക് ഒരു വീട് പണിയണം എന്ന് കരുതുക. ഇത് അറിഞ്ഞു കുറച്ചു കോണ്ട്രാക്ടര്‍ മാര്‍ നിങ്ങളെ സമീപിക്കുന്നു. അപ്പോള്‍ നിങ്ങള്‍ വീട് പണി ആരെ ഏല്പിക്കണം എന്ന് ആലോചിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ കണക്കിലെടുതെക്കാം. അതായത് ഇവര്‍ മുന്‍പ്‌ ചെയ്ത വീടുകളുടെ പണി നല്ല രീതിയില്‍ പൂര്‍ത്തിയാക്കിയോ? ആരാണ് പണചെലവ് കുറച്ചും അതെ സമയം നല്ല രീതിയിലും വീട് പണിയുന്നത്? മുന്‍പ് ഇവരെ കൊണ്ട് വീട് പണിയിപ്പിച്ചവരുടെ അഭിപ്രായം നിങ്ങള്‍ പരിഗണിചേക്കാം. ഇതിനു മുന്പ് വീട് പണിതിട്ടില്ലാത്ത ഒരാള്‍ ഉണ്ടെങ്കില്‍ അനുഭവ പരിചയം കുറവാകാം എന്ന രീതിയില്‍ നിങ്ങള്‍ അയാള്‍ക്ക് വര്‍ക്ക്‌ ഏല്പിക്കാന്‍ മടി കാണിച്ചേക്കാം. അതെ സമയം അനുഭവ പരിചയം ഇല്ലെങ്കിലും നല്ല രീതിയില്‍ പാസ്സ് ആയ ഒരു എഞ്ചിനീയര്‍ ആണെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ അയാളെ വര്‍ക്ക്‌ എല്പിക്കാം.

ഏതാണ്ട് ഇത് പോലെ തന്നെയാണ് ഈ വെബ്സൈറ്റ് കളിലും നടക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള ആളുകള്‍ വിവിധ ജോലികള്‍ ചെയ്തു കിട്ടാനായി ഈ സൈറ്റ് കളില്‍ പരസ്യം ചെയ്തിട്ടുണ്ട്. ഈ ജോലികള്‍  ഏറ്റെടുക്കാന്‍ ആയി ചെല്ലുന്ന കോണ്‍ട്രാക്ടര്‍ മാരെ പോലെയാണ് നമ്മള്‍ ഓരോരുത്തരും. ജോലി ലഭിക്കാനായി റിക്വസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ ജോലി തരുന്ന വ്യക്തി നമ്മുടെ പ്രൊഫൈല്‍ കണ്ടു ഇഷ്ടപെട്ടാല്‍ ആണ് നമ്മളെ വര്‍ക്ക്‌ ഏല്പിക്കുന്നത്. അതുകൊണ്ട് പ്രൊഫൈല്‍ ഉണ്ടാക്കുന്ന സമയത്ത് നിങ്ങളെ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അതില്‍ നല്‍കണം. അതായത് നിങ്ങളുടെ അനുഭവ പരിചയം, നിങ്ങള്‍ക്ക് ഉള്ള കഴിവുകള്‍ , മുതലായവ. ഒരു വര്‍ക്ക്‌ ചെയ്ത് കഴിഞ്ഞാല്‍, ആ വര്‍ക്ക്‌ ഏല്‍പിച്ച വ്യക്തി നിങ്ങളെ പറ്റിയുള്ള അഭിപ്രായം പ്രൊഫൈലില്‍ എഴുതും. കൂടാതെ വര്‍ക്ക്‌ പരസ്യം ചെയ്ത വ്യക്തി പറഞ്ഞിരിക്കുന്ന ബജറ്റില്‍ താഴെ പ്രതിഫലത്തിന് വര്‍ക്ക്‌ ചെയ്തു കൊടുക്കാമെന്നു പറയുന്നതും ആ പ്രൊജക്റ്റ്‌ നിങ്ങള്‍ക്ക് കിട്ടാനുള്ള ചാന്‍സ് വര്‍ധിപ്പിക്കും.


ഇത്തരത്തില്‍ എങ്ങനെ വര്‍ക്ക്‌ നു വേണ്ടി റിക്വസ്റ്റ് ചെയ്യാം എന്നുള്ള വിവരങ്ങള്‍ സി ഡി യില്‍ കൊടുത്തിട്ടുണ്ട്. നിങ്ങളെ സെലക്ട്‌ ചെയ്താല്‍ ആ സൈറ്റില്‍ തന്നെ നിങ്ങള്‍ക്ക് മെസ്സേജ് വരുന്നതാണ്. അതിനു ശേഷം ആ വര്‍ക്ക്‌ എങ്ങനെ ചെയ്യണം എന്നുള്ള കൂടുതല്‍ വിവരങ്ങള്‍ വര്‍ക്ക്‌ തരുന്ന വ്യക്തി തന്നെ പറയുന്നതാണ്. for more click here







Latest News