ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്നു രാവിലെ 17 പൈസ തിരിച്ചുപിടിച്ച് 55.60 എന്ന നിലയില്‍ വിനിമയം ആരംഭിച്ചുവെങ്കിലും വൈകാതെ രൂപയുടെ മൂല്യം 55.09 എന്ന നിലയില്‍ എത്തി. എക്കാലത്തെയും കനത്ത നഷ്ടമാണ് രൂപ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്. രൂപയെ രക്ഷിക്കാന്‍ വൈകാതെ റിസര്‍വ് ബാങ്ക് ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇറക്കുമതിക്കാര്‍. അതേസമയം, ഓഹരി വിപണിയ്ക്കും രാവിലെ അനുഭവപ്പെട്ട മുന്നേറ്റം തുടരാന്‍ കഴിഞ്ഞില്ല. രാവിലെ 152 പോയിന്റ് ഉയര്‍ന്ന് വ്യാപാരം ആരംഭിച്ച സൂചിക 10.45 ഓടെ നേട്ടം 75 പോയിന്റായി താഴ്ന്നു. ദേശീയ സൂചികയായ നിഫ്റ്റിയിലെ നേട്ടം 24 പോയിന്റിലേക്ക് താഴ്ന്നിട്ടുണ്ട്.
Tuesday, 22 May 2012
രൂപ വീണ്ടും നഷ്ടത്തിലേക്ക്; ഡോളറിന് 55.09 രൂപ !!
Subscribe to:
Post Comments (Atom)
Latest News
- കേരളത്തിനുള്ളത് ചോദിച്ചുവാങ്ങുമോ അതോ തമ്മിലടിച്ചു തീരുമോ എംപിമാരുടെ യോഗം? - MM Administrator
- ‘നീതുവിന് റാക്കറ്റുമായി ബന്ധമില്ല’; കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ - MM Administrator
- കേരളത്തിൽ രണ്ടിടത്ത് കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്രം; മുന്നറിയിപ്പ് - MM Administrator
- എതിർ സ്വരങ്ങളും അലോസര ചോദ്യങ്ങളുമില്ല; വീറോടെ പിണറായി, വീർപ്പടക്കി സദസ്യർ! - MM Administrator
- കുഞ്ഞിനെ തട്ടിയെടുത്തത് വില്‍ക്കാനെന്ന് പ്രതി നീതു; മുൻപും തട്ടിപ്പിന് ശ്രമം - MM Administrator
No comments:
Post a Comment