Tuesday 23 August 2011

ഓഹരികള്‍ തിരഞ്ഞെടുക്കേണ്ടത് ശ്രദ്ധാപൂര്‍വം !!!

ലോങ് ടേം നിക്ഷേപകന്‍ ഓഹരികള്‍ തിരഞ്ഞെടുക്കേണ്ടത് ഏറെ ശ്രദ്ധിച്ചായിരിക്കണം. കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളും അതാത് സമയത്തെ മാനേജ്‌മെന്റ് വാര്‍ത്തകളും ശ്രദ്ധിക്കണം.

ഒരു നല്ല സ്റ്റോക്ക് ബ്രോക്കറുടെ സഹായത്തോടു കൂടി നിങ്ങള്‍ മികച്ച ഓഹരികളുടെ ഒരു പോര്‍ട്ട് ഫോളിയോ ഉണ്ടാക്കാം. ഈ ഓഹരികള്‍ തിരഞ്ഞെടുത്ത് അവ വാങ്ങി കഴിഞ്ഞാല്‍ പിന്നെ വിപണിയിലുള്ള മരവിപ്പോ തകര്‍ച്ചയോ നിങ്ങളെ സംബന്ധിച്ചിടത്തോളം വിഷയമല്ല.

പോര്‍ട്ട്‌ഫോളിയോ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നീട് വിപണിയില്‍ വരുന്ന തിരുത്തലുകളെ ഷോപ്പുകള്‍ പ്രഖ്യാപിക്കുന്ന ഡിസ്‌കൗണ്ടുകളെ പോലെ വേണം കാണാന്‍.

ഉദാഹരണത്തിന് 480ന് ടാറ്റാ സ്റ്റീല്‍ ഓഹരി വാങ്ങി പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്തിയ ഒരാള്‍ വിപണി ഇടിഞ്ഞ് സ്‌ക്രിപ്റ്റിന്റെ വില 420ലെത്തികഴിഞ്ഞാല്‍ ഉടന്‍ കഴിയുന്നത്ര വാങ്ങി പോര്‍ട്ട്‌ഫോളിയോയില്‍ കൂട്ടണം. നിങ്ങള്‍ക്ക് ഡിസ്‌കൗണ്ടില്‍ ആ ഓഹരി ലഭിച്ചുവെന്ന് വേണം ചിന്തിക്കാന്‍. ഇതോടെ ഓഹരി വില ആവറേജായി കിട്ടുകയും ചെയ്യും.

മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കാത്തിരിക്കണം. എങ്ങനെ കാത്തിരുന്നാലും ബാങ്കിലെ ഫിക്‌സഡ് നിക്ഷേപത്തേക്കാള്‍ ലാഭമുണ്ടാവും. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കാലം കഴിഞ്ഞു. ഇനി വരാനുള്ളത്‌ ബ്രസീല്‍, ചൈന, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളുടെ കാലമാണ്. (Real site go here)

No comments:

Post a Comment

Latest News