ലണ്ടന്‍: ബക്കിങ്ഹാം കൊട്ടാരത്തില്‍ അടുക്കളക്കാരന്റെ ഒഴിവ്. മറ്റ് അടുക്കളജോലിക്കാര്‍ക്ക് ഒരു കൈസഹായത്തിനായി ട്രെയിനി വേലക്കാരനെയാണ് ആവശ്യം.
ബ്രിട്ടനിലെ രാജ്ഞി എലിസബത്താണ് പാചക്കാരന്റെ ഒഴിവുണ്ടെന്നകാര്യം കൊട്ടാരം വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.
മാസശംബളമായി 15,000 പൗണ്ട്(ഏതാണ്ട് 11ലക്ഷം രൂപ)ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നയാള്‍ കൊട്ടാരത്തിലെ താമസം സൗജന്യമാണ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 19വരെ സ്വീകരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് വര്‍ഷത്തില്‍ മൂന്നുമാസം ബക്കിങ്ഹാമില്‍ നിന്നും മാറി സ്‌കോട്‌ലാന്റിലെ ബല്‍മോറല്‍ കൊട്ടാരത്തിലും, നോര്‍ഫോക്കിലെ സന്‍ഡ്രിങ്ഹാം കൊട്ടാരത്തിലും ജോലിചെയ്യേണ്ടിവരും.
അപേക്ഷകര്‍ മര്യാദക്കാരും കാര്യം പറഞ്ഞാല്‍ മനസ്സിലാകുന്നവരും സൗഹൃദമനോഭാവമുള്ളവരുമായിരിക്കണമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ കേറ്ററിങ്, ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് മുന്‍ഗണന, അപേക്ഷകര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മനസ്സുള്ള ഊര്‍ജ്ജസ്വലരായിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
കൊട്ടാരത്തിലെ പ്രമുഖര്‍ക്ക്, ചായ, കാപ്പി എന്നിവ ട്രേയില്‍ കൊണ്ടുചെന്ന് കൊടുക്കുക. പത്രങ്ങള്‍ എത്തിക്കുക മറ്റു കൊട്ടാരജോലികള്‍ എന്നിവയെല്ലാമാണ് തിരഞ്ഞെടുക്കുന്നവര്‍ ചെയ്യേണ്ടിവരുക.

(courtesy:thatmalayalam.oneindia.in)
No comments:
Post a Comment