Read more at: http://malayalam.oneindia.in/news/2012/11/15/business-atm-cash-withdraw-other-facilities-105933.html
എടിഎമ്മിലൂടെ പണമെടുക്കുക മാത്രമാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. ഇതുകൂടാതെ ഒട്ടനവധി സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള ഈ ശേഷി ഈ യന്ത്രങ്ങള്‍ക്കുണ്ട്. നിക്ഷേപം: ചെറിയ തുക ബാങ്കില്‍ നിക്ഷേപിക്കണമെന്നുണ്ട്. പക്ഷേ, ബാങ്കില്‍ പോകാന്‍ സമയമില്ല. ഒന്നും കൊണ്ടും പേടിക്കേണ്ട അടുത്ത എടിഎമ്മിലേക്ക് ചെല്ലൂ. ഫിക്‌സഡ് ഡിപ്പോസിറ്റ് പോലും എടിഎമ്മിലൂടെ സാധ്യമാണ്. തീര്‍ച്ചയായും സേവിങ്‌സ് എക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ മാത്രമേ ഈ സേവനം ലഭ്യമാകൂ. എടിഎമ്മുകളിലൂടെ മ്യൂച്ചല്‍ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇതിനായി ചെറിയ പേപ്പര്‍ വര്‍ക്കുകള്‍ ഉണ്ടെന്നു മാത്രം. എടിഎം ഉപയോഗിച്ച ഒട്ടുമിക്ക ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രീമിയം അടയ്ക്കാന്‍ സാധിക്കും. നികുതി അടയ്ക്കാം: ചില ബാങ്കുകള്‍ എടിഎമ്മിലൂടെ ആദായനികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ടാക്‌സ് അടച്ചതിന്റെ രസീറ്റും ഉടന്‍ തന്നെ ലഭിക്കും. ബില്ലുകള്‍ അടയ്ക്കാം: നീളമുള്ള വരിയില്‍ നിന്ന് ബില്ലടയ്ക്കുന്ന കാലമെല്ലാം കഴിഞ്ഞു. എടിഎം ഉപയോഗിച്ച് ബില്ലടച്ചാല്‍ ചെറിയ സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യും. മൊബൈല്‍ റീചാര്‍ജ്ജ്: സംസാരിക്കുന്നതിനിടെ മൊബൈലിലെ ടോക് ടൈം തീര്‍ന്നോ? വിഷമിക്കേണ്ട തൊട്ടടുത്ത എടിഎമ്മിലൊന്നു കയറിയാല്‍ മതി. ഏത് നമ്പറും റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. വിവരങ്ങള്‍: ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍, മിനി സ്‌റ്റേറ്റ്‌മെന്റ്, ആരാധനാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സംഭാവന നല്‍കല്‍, കോളജുകളിലെയും സ്‌കൂളുകളിലെയും ഫീസ് അടയ്ക്കല്‍ തുടങ്ങിയ ഒട്ടനവധി സേവനങ്ങളും എടിഎമ്മിലൂടെ നല്‍കുന്നുണ്ട്.
(courtesy;malayalam.oneindia)
(courtesy;malayalam.oneindia)
Read more at: http://malayalam.oneindia.in/news/2012/11/15/business-atm-cash-withdraw-other-facilities-105933.html
No comments:
Post a Comment