ദുബൈ: ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരുടെ പട്ടികയില്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് സ്ഥാപനങ്ങളുടെ എം.ഡിയുമായ എം.എ. യൂസഫലി ഒന്നാമത്. അറേബ്യന്‍ ബിസിനസ് മാഗസിനാണ് വീണ്ടും യൂസഫലിയെ ഒന്നാമനായി തെരഞ്ഞെടുത്തത്.ദുബൈ മദീനത്ത് ജുമേരിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് പട്ടിക പുറത്തുവിട്ടത്.
രഘുവിന്ദര്‍ ഖട്ടാരിയ (ഭാരതി എയര്‍ടെല്‍), ഫിറോസ് അല്ലന (ഐ.എഫ്.എഫ്.സി.ഒ ഗ്രൂപ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി സൂപ്പര്‍മാര്‍ക്കറ്റുകളടക്കം നിരവധി വ്യവസായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പിന്‍െറ കീഴില്‍ 29000 ത്തോളം ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.ഇതില്‍ 22000 പേരും മലയാളികളാണ്. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള യൂസഫലിയെ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.നോര്‍ക്ക വൈസ് ചെയര്‍മാന്‍, കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി, അടുത്തിടെ രൂപവത്കരിച്ച എയര്‍ കേരള എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
(courtesy:madhyamam)
No comments:
Post a Comment