ന്യൂഡല്‍ഹി: ഓരോ കുടുംബത്തിനും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കണമെന്ന് പൊതുമേഖലാ ബാങ്കുകളോടു സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാരില്‍ നിന്നുള്ള 32 സ്‌കീമുകളിലെ സബ്‌സിഡികള്‍ എളുപ്പത്തില്‍ ഉപഭോക്‌താക്കള്‍ക്കു കൈമാറുന്നതിനു വേണ്ടിയും എന്‍.എഫ്.ടി. (നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്‌ഫര്‍) സൗകര്യത്തിനും വേണ്ടിയാണ് ഇത്തരത്തിലൊരു നിര്‍ദേശംം. 2011ലെ സര്‍വേയനുസരിച്ച് ഏകദേശം 58.7 ശതമാനം കുടുംബങ്ങള്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ 24.69 കോടി കുടുംബങ്ങളില്‍ 14.48 കോടി കുടുംബങ്ങള്‍ക്കു ഇതു ലഭ്യമാകുന്നില്ല. ഏകദേശം 10 കോടി കുടുംബങ്ങള്‍ക്ക് ബാങ്കുകളില്‍നിന്നും പ്രയോജനം ലഭിക്കുന്നില്ല.
No comments:
Post a Comment