Tuesday, 27 March 2012

ദുബയിലെ വിദേശജോലിക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി !!

ദുബയ്: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്കായി പെന്‍ഷന്‍ പദ്ധതി വരാന്‍ പോകുന്നു. ഈ വര്‍ഷം അവസാനത്തോടെ നടപ്പിലാകാന്‍ പോകുന്ന ഈ പദ്ധതിയില്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി സാധ്യതാ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതി നടപ്പിലായാല്‍ ദുബയിലുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള 1.75 കോടി വിദേശികള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ആശ്വാസമായിരിക്കും.പദ്ധതിയുെട സാധ്യതാ പഠനം നടത്തുന്നത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ആണ്. & ഘട്ടം ഘട്ടമായായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരുത്തുക.ആദ്യഘട്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും, പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെയും വിദേശ ജീവനക്കാരെയാണ് പദ്ധതിയില്‍ ഉല്‍പ്പെടുത്തുക. വിവിധ മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് തയ്യാറാക്കുന്ന പദ്ധതിയുടെ ഡിഇഡി അന്തിമ റിപ്പോര്‍ട്ട് ദുബയ് ഭരണകൂടത്തിന്റെ അനുമതിക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കും.ദുബയ്‌യെ ലോകത്തിന്റെ വാണിജ്യ-വ്യാപാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പെന്‍ഷന്‍ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. പെന്‍ഷന്‍ തുക സംബന്ധിച്ചുള്ള അന്തിമ തീരുമാനം വരാനിരിക്കുന്നേയുള്ളൂ.



Earn upto Rs. 9,000 monthly by reading Emails. Join now!
Make money by online PAISALIVE - Get Paid to read emails; This is also useful another site !
Earn upto Rs. 9,000 monthly by reading Emails. Join now!
Injaz

1 comment:

  1. Just received my check for $500.

    Sometimes people don't believe me when I tell them about how much you can earn taking paid surveys online...

    So I show them a video of myself actually getting paid over $500 for doing paid surveys to set the record straight once and for all.

    ReplyDelete

Latest News