ദുബൈ: ജി.സി.സി രാജ്യങ്ങളിലെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ആദ്യ പത്ത് പേരില്‍ നാല് മലയാളികള്‍ ഇടംപിടിച്ചു. അബൂദബി ആസ്ഥാനമായ എം.കെ. ഗ്രൂപ്പിന്‍െറ മാനേജിങ് ഡയറക്ടര്‍ ആയ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയാണ് രണ്ടാം സ്ഥാനത്ത്. അറേബ്യന്‍ ബിസിനസ് ഡോട്ട് കോം മാഗസിന്‍ ആണ് പുതിയ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചത്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജാഗ്തിയാനി ആണ് പട്ടികയില്‍ ഒന്നാമത്- 3200 കോടി ഡോളര്‍. രണ്ടാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 1750 കോടി ഡോളര്‍ ആണ്. അഞ്ചാം സ്ഥാനത്തുള്ള ശോഭ ഡവലപേഴ്സ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍ (1200 കോടി ഡോളര്‍), ആറാം സ്ഥാനത്തുള്ള ജെംസ് എജുക്കേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കി (95 കോടി ഡോളര്‍), പത്താം സ്ഥാനത്തുള്ള ഗള്‍ഫാര്‍ കമ്പനി സ്ഥാപകന്‍ ഡോ. മുഹമ്മദലി (72.5 കോടി ഡോളര്‍) എന്നിവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുള്ള മറ്റ് മലയാളികള്‍.
ജി.സി.സിയിലെ 30 ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയാണ് അറേബ്യന്‍ ബിസിനസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍.എം.സി ഗ്രൂപ്പ് സി.ഇ.ഒ ബി.ആര്‍. ഷെട്ടി (1720 കോടി ഡോളര്‍) ആണ് മൂന്നാം സ്ഥാനത്ത്. ജംബോ ഇലക്ട്രോണിക്സിന്‍െറ നടത്തിപ്പുകാരായ ഛാബ്രിയ ഫാമിലി (1300 കോടി ഡോളര്‍) നാലാമതും ഡോദ്സാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രാജന്‍ കിലാചന്ദ് (90 കോടി ഡോളര്‍) ഏഴാമതും ജഷന്‍മാല്‍ എക്സിക്യൂട്ടീഛ് ഡയറക്ടര്‍ ടോണി ജഷന്‍മാല്‍ (90 കോടി ഡോളര്‍)എട്ടാമതും ചോയിത്രാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗ്റാനി (82 കോടി ഡോളര്‍) ഒമ്പതാമതുമെത്തി.
ദുബൈ പേള്‍സ് പ്രസിഡന്‍റ് സന്തോഷ് ജോസഫ് (36 കോടി ഡോളര്‍) 17ാം സ്ഥാനത്തും കെ.ഇ.എഫ് ഹോള്‍ഡിങ് സി.ഇ.ഒ ഫൈസല്‍ കൊറ്റിക്കൊല്ലന്‍ (30 കോടി ഡോളര്‍) 18ാമതും ബെഹ്സാദ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.കെ. മേനോന്‍ (25 കോടി ഡോളര്‍) 20ാമതും ജോയ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോയ് ആലുക്കാസ് (23 കോടി ഡോളര്‍) 22ാമതും ഡി.എം. ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ (21.5 കോടി ഡോളര്‍) 25ാം സ്ഥാനത്തുമെത്തി. ഫാഷന്‍, ഫുട്വെയര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹോട്ടലുകള്‍, ഇലക്ട്രോണിക് ഷോറൂമുകള്‍ തുടങ്ങിയ മേഖലകളില്‍ മിക്കി ജാഗ്തിയാനിയുടെ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. യൂസഫലിയുടെ എം.കെ. ഗ്രൂപ്പിന് 29 രാജ്യങ്ങളില്‍ ഓഫിസുകളുണ്ട്. 22,000 ഇന്ത്യക്കാരടക്കം 27,000 ജീവനക്കാര്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നു. യൂസഫലി അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ബോര്‍ഡ് മെംബര്‍, എയര്‍ ഇന്ത്യ ഡയറക്ടര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

(courtesy:madhyam.com)
No comments:
Post a Comment