Saturday, 30 July 2011

ഓഹരി: നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു. !!!

മുംബൈ: ഓഹരി വ്യാപാരത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍ വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) നടപടി തുടങ്ങി.

നിലവില്‍ ഡിപി എക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടികള്‍ ഏറെ സങ്കീര്‍ണ്ണമാണ്. വളരെയധികം പേജുകളുള്ള അപേക്ഷ ഫോമുകളില്‍ നിരവധി ഒപ്പുകള്‍ ആവശ്യമാണ്. പുതിയ അപേക്ഷഫോമുകളില്‍ പേജുകളുടെ എണ്ണം പകുതിയോളം കുറയും-സെബി ബോര്‍ഡ് മീറ്റിങ്ങിനു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കൂടാതെ ഒപ്പുകളുടെ എണ്ണം അപേക്ഷ ഫോമുകളില്‍ മാത്രമായി ഒതുക്കും. വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളെല്ലാം തന്നെ പ്രാദേശികഭാഷകളിലും ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ബ്രോക്കറേജ് അടക്കമുള്ള ചാര്‍ജുകള്‍ സൂചിപ്പിക്കുന്ന താരിഫ് ഷീറ്റ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ നിക്ഷേപകര്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിക്ഷേപകരുടെ ഒട്ടേറെ പരാതികള്‍ക്കു പരിഹാരം കാണാന്‍ ഇത്തരം നടപടികള്‍ കൊണ്ടു സാധിക്കുമെന്നാണ് കരുതുന്നത്. മുകളില്‍ പറഞ്ഞ മാറ്റങ്ങളെല്ലാം തന്നെ വിപണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് സെബി നിയോഗിച്ച കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടതാണ്.
(go for more details click here )

No comments:

Post a Comment

Latest News