കൊച്ചി: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കൊച്ചി സെന്ററിൽ നടത്തുന്ന എൻ.സി.എഫ്.എം. ടെസ്റ്റുകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷ്യൽ മാർക്കറ്റിംഗ്, ഓൺലൈൻ ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നിവയാണ് കേരളത്തിലെ മറ്റ് സെന്ററുകൾ.
കൊമേഴ്‌സ്യൽ ബാങ്കിംഗ് ഇൻ ഇന്ത്യ, ഓഹരി വിപണി, മാർക്കറ്റ് റിസ്‌ക് മാനേജ്‌മെന്റ്, മൂലധന വിപണി, സ്ഥിരവരുമാനം, ഇൻവെസ്റ്റ്മെന്റ് അനാലിസിസ്, പോർട്ട് ഫോളിയോ മാനേജ്‌മെന്റ്, മൈക്രോ എക്കണോമിക്‌സ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ് എന്നിവയാണ് വിഷയങ്ങൾ. വിവരങ്ങൾക്ക്:http://www.nseindia.com/education/content/nse_certification.htm, ടോൾഫ്രീ നമ്പർ: 1800220051, 1800-22-0051.
(courtesy:kaumudi.com)
No comments:
Post a Comment