കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
എടിഎം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്.
എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇതു സംബനന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയും ഇ-മെയിലിലൂടെയും ഇടപാടുകാര്‍ക്ക് അയയ്ക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് എടിഎം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു ഉപയോഗിച്ചുള്ള പണമിടപാടുകളും കൂടി. ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നത്.
രാജ്യത്ത് കാര്‍ഡ് സ്വയ്പിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ വിവിധ ബാങ്കുകളുടേതായി 10.5 ലക്ഷം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളുണ്ടെന്നാണ് കണക്കാക്കുന്നത്.
(courtesy: mathrubhumi)
No comments:
Post a Comment