വാഷിങ്ടണ്‍: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രസില്ല ചാനും 2013ല്‍ സംഭാവന നല്‍കിയത് 970 മില്യന്‍ യു.എസ് ഡോളര്‍. ഏകദേശം 6,000 കോടിയിലധികം രൂപ. ക്രോണിക്ക്ള്‍ ഓഫ് ഫിലാന്‍ദ്രോപി മാഗസിന്‍ പുറത്തിറക്കിയ ‘2013ലെ ഏറ്റവും ഉദാരമനസ്കരായ 50 അമേരിക്കക്കാരുടെ ലിസ്റ്റി’ല്‍ ദമ്പതികള്‍ ഒന്നാം സ്ഥാനത്തത്തെി. ഫേസ്ബുക് സ്റ്റോക്കിന്‍െറ 18 മില്യന്‍ ഓഹരികളാണ് ഇരുവരും വിറ്റഴിച്ചത്.
മാസികയുടെ പട്ടികയിലെ 50 പേരും കൂടി പോയ വര്‍ഷം ആകെ സംഭാവന നല്‍കിയത് 7.7 ബില്യന്‍ യു.എസ് ഡോളറാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന ന ല്‍കുന്ന മറ്റുള്ളവര്‍ പട്ടികയില്‍ ഇടം നേടാത്തത് അവര്‍ സംഭാവന നല്‍കുന്നത് നിര്‍ത്തിയതുകൊണ്ടല്ളെന്നും, 2013ലെ അവരുടെ സംഭാവന പോയവര്‍ഷങ്ങളിലെ വാഗ്ദാനങ്ങളായി എണ്ണിയതുകൊണ്ടാണെന്നും മാഗസിന്‍ എഡിറ്റര്‍ വ്യക്തമാക്കി.
ഇതിന് ഉദാഹരണമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സിനെയും ഭാര്യയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Courtesy: (madhyamam)
No comments:
Post a Comment