Tuesday 22 May 2012

രൂപ വീണ്ടും നഷ്‌ടത്തിലേക്ക്‌; ഡോളറിന്‌ 55.09 രൂപ !!

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്നു രാവിലെ 17 പൈസ തിരിച്ചുപിടിച്ച്‌ 55.60 എന്ന നിലയില്‍ വിനിമയം ആരംഭിച്ചുവെങ്കിലും വൈകാതെ രൂപയുടെ മൂല്യം 55.09 എന്ന നിലയില്‍ എത്തി. എക്കാലത്തെയും കനത്ത നഷ്‌ടമാണ്‌ രൂപ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്‌. രൂപയെ രക്ഷിക്കാന്‍ വൈകാതെ റിസര്‍വ്‌ ബാങ്ക്‌ ഇടപെടുമെന്ന പ്രതീക്ഷയിലാണ്‌ ഇറക്കുമതിക്കാര്‍. അതേസമയം, ഓഹരി വിപണിയ്‌ക്കും രാവിലെ അനുഭവപ്പെട്ട മുന്നേറ്റം തുടരാന്‍ കഴിഞ്ഞില്ല. രാവിലെ 152 പോയിന്റ്‌ ഉയര്‍ന്ന്‌ വ്യാപാരം ആരംഭിച്ച സൂചിക 10.45 ഓടെ നേട്ടം 75 പോയിന്റായി താഴ്‌ന്നു. ദേശീയ സൂചികയായ നിഫ്‌റ്റിയിലെ നേട്ടം 24 പോയിന്റിലേക്ക്‌ താഴ്‌ന്നിട്ടുണ്ട്‌. 


Earn upto Rs. 9,000 monthly by reading Emails. Join now!
Make money by online PAISALIVE - Get Paid to read emails; This is also useful another site !
Earn upto Rs. 9,000 monthly by reading Emails. Join now!
Injaz

No comments:

Post a Comment

Latest News